anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഷാജി.എൻ. കരുൺ ദൃശ്യഭാഷയുടെ ആത്മാവു് തേടിയ സർഗ്ഗയാത്രികൻ – ഇൻസൈറ്റ് –

നാടിന്റെ സാംസ്‌കാരിക ജീവിതത്തെ അതിന്റെ ആഴത്തിലും നീളത്തിലും വീതിയിലും സ്വാധീനിച്ച ദൃശ്യമാധ്യമപ്രതിഭയും ചലച്ചിത്രരംഗത്ത് അന്തർദേശീയ തലത്തിൽ മലയാളത്തിന്റെ പ്രതിനിധിയായി അംഗീകരിക്കപ്പെട്ട സർഗ്ഗധനനുമായ ഷാജി എൻ. കരുണിന്റെ നിര്യാണത്തിൽ പാലക്കാട് ഇൻസൈറ്റ് ദ് ക്രിയേറ്റിവ് ഗ്രൂപ്പ് അഗാധമായ ദുഖവും അപരിഹാര്യമായ നഷ്ടബോധവും രേഖപ്പെടുത്തി. ഇൻസൈറ്റ് പ്രസിഡന്റ് കെ.ആർ. ചെത്തല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. വി. വിൻസെന്റ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

ചലച്ചിത്രമാധ്യമത്തെ ചിന്തോദ്ദീപകമായ കലാരൂപമാക്കി മാറ്റിയ പ്രതിഭയാണ് ഷാജി എൻ. കരുണ്‍. അദ്ദേഹം സംവിധാനം ചെയ്ത ‘പിറവി’, ‘സ്വാഹം’, ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ ആന്തരവായനകളും ആഗോള മനുഷ്യാവസ്ഥയുടെ ചിന്താവീക്ഷണങ്ങളും അനായാസമായി സമന്വയിപ്പിച്ച സൃഷ്ടികളാണെന്നും അദ്ദേഹത്തിന്റെ സിനിമകൾക്ക് ദേശീയവും അന്തർദേശീയവുമായ നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും, ഇന്ത്യൻ ചലച്ചിത്രം ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയരാൻ സഹായിക്കുകയും ചെയ്തുവെന്നും അനുശോചനപ്രമേയം രേഖപ്പെടുത്തി.

മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലുകൾ സ്ഥാപിച്ചവയായിരുന്നു ഷാജിയുടെ ഓരോ സൃഷ്ടിയും എന്നും ജീവിതത്തെയും മരണത്തെയും സംബന്ധിച്ച നവീനമായ ഒരു അവബോധത്തിലേക്കും ആത്മീയതയിലേക്കും അദ്ദേഹം പ്രേക്ഷകരെ ആനയിചു എന്നും പ്രമേയം രേഖപ്പെടുത്തി. , ദൃശ്യഭാഷയുടെ ആത്മാവ് തേടിയ നിരന്തരയാത്രികൻ ആയിരുന്ന അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ കാഴ്ചയുടെ മൗനം ഉയർത്തെഴുന്നേറ്റു എന്നും ആ കാഴ്ചകൾ നമ്മെ ചിന്തിപ്പിച്ചും വ്യഥിതരാക്കിയും അതീതയാഥാർഥ്യ ത്തിലേയ്ക്കു നയിച്ചുവെന്നും വിൻസെന്റ് അനുശോചന പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്രരംഗത്തിലും ഇന്ത്യൻ സിനിമാലോകത്തിലും സംഘടിത സമാന്തര ചലച്ചിത്ര പ്രവർത്തനങ്ങളിലും സൃഷ്ടിച്ച വിടവു നികത്താനാവാത്തതാണെന്നും ഇൻസൈറ്റ് വിലയിരുത്തി.

സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻ കുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് ഷാജി.എൻ. കരുൺ സവിധാനം ചെയ്ത ‘ഷാജി.എൻ. കരുൺ ദൃശ്യഭാഷയുടെ ആത്മാവു് തേടിയ സർഗ്ഗയാത്രികൻ
– ഇൻസൈറ്റ് –

നാടിന്റെ സാംസ്‌കാരിക ജീവിതത്തെ അതിന്റെ ആഴത്തിലും നീളത്തിലും വീതിയിലും സ്വാധീനിച്ച ദൃശ്യമാധ്യമപ്രതിഭയും ചലച്ചിത്രരംഗത്ത് അന്തർദേശീയ തലത്തിൽ മലയാളത്തിന്റെ പ്രതിനിധിയായി അംഗീകരിക്കപ്പെട്ട സർഗ്ഗധനനുമായ ഷാജി എൻ. കരുണിന്റെ നിര്യാണത്തിൽ പാലക്കാട് ഇൻസൈറ്റ് ദ് ക്രിയേറ്റിവ് ഗ്രൂപ്പ് അഗാധമായ ദുഖവും അപരിഹാര്യമായ നഷ്ടബോധവും രേഖപ്പെടുത്തി. ഇൻസൈറ്റ് പ്രസിഡന്റ് കെ.ആർ. ചെത്തല്ലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. വി. വിൻസെന്റ് അനുശോചനപ്രമേയം അവതരിപ്പിച്ചു.

ചലച്ചിത്രമാധ്യമത്തെ ചിന്തോദ്ദീപകമായ കലാരൂപമാക്കി മാറ്റിയ പ്രതിഭയാണ് ഷാജി എൻ. കരുണ്‍. അദ്ദേഹം സംവിധാനം ചെയ്ത ‘പിറവി’, ‘സ്വാഹം’, ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ ആന്തരവായനകളും ആഗോള മനുഷ്യാവസ്ഥയുടെ ചിന്താവീക്ഷണങ്ങളും അനായാസമായി സമന്വയിപ്പിച്ച സൃഷ്ടികളാണെന്നും അദ്ദേഹത്തിന്റെ സിനിമകൾക്ക് ദേശീയവും അന്തർദേശീയവുമായ നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും, ഇന്ത്യൻ ചലച്ചിത്രം ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയരാൻ സഹായിക്കുകയും ചെയ്തുവെന്നും അനുശോചനപ്രമേയം രേഖപ്പെടുത്തി.

മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലുകൾ സ്ഥാപിച്ചവയായിരുന്നു ഷാജിയുടെ ഓരോ സൃഷ്ടിയും എന്നും ജീവിതത്തെയും മരണത്തെയും സംബന്ധിച്ച നവീനമായ ഒരു അവബോധത്തിലേക്കും ആത്മീയതയിലേക്കും അദ്ദേഹം പ്രേക്ഷകരെ ആനയിചു എന്നും പ്രമേയം രേഖപ്പെടുത്തി. , ദൃശ്യഭാഷയുടെ ആത്മാവ് തേടിയ നിരന്തരയാത്രികൻ ആയിരുന്ന അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ കാഴ്ചയുടെ മൗനം ഉയർത്തെഴുന്നേറ്റു എന്നും ആ കാഴ്ചകൾ നമ്മെ ചിന്തിപ്പിച്ചും വ്യഥിതരാക്കിയും അതീതയാഥാർഥ്യ ത്തിലേയ്ക്കു നയിച്ചുവെന്നും വിൻസെന്റ് അനുശോചന പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്രരംഗത്തിലും ഇന്ത്യൻ സിനിമാലോകത്തിലും സംഘടിത സമാന്തര ചലച്ചിത്ര പ്രവർത്തനങ്ങളിലും സൃഷ്ടിച്ച വിടവു നികത്താനാവാത്തതാണെന്നും ഇൻസൈറ്റ് വിലയിരുത്തി.

കെ. ആർ ചെത്തല്ലൂർ, സി.കെ. രാമകൃഷ്ണൻ, മാണിക്കോത്ത് മാധവദേവ്, മേതിൽ കോമളൻ കുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. തുടർന്ന് ഷാജി.എൻ. കരുൺ സവിധാനം ചെയ്ത ‘കുട്ടിസ്രാങ്ക് ‘ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു’ എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചു

Spread the News

Leave a Comment

IMG 20260806 WA0051