anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുണ്ടൂർ തൂത സംസ്ഥാനപാതയിൽ യാത്രാദുരിതം പരിഹരിക്കാനായില്ല

ചെർപ്പുളശ്ശേരി. മുണ്ടൂർ തൂത സംസ്ഥാനപാതയുടെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചെർപ്പുളശ്ശേരി കച്ചേരി കുന്നിൽ കാക്കത്തോടിനു കുറുകെ  പുതിയ പാലം പണി അനിശ്ചിതമായി നീളുന്നു. ഇതുമൂലം. ഒരാഴ്ചയായി ജനങ്ങൾ ദുരിതത്തിലാണ്. പാലം പണിയുമായി ബന്ധപ്പെട്ട സമാന്തര പാതയിലെ താൽക്കാലിക പാലം കാലവർഷത്തിൽ ഒലിച്ചു പോയതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം കഷ്ടത അനുഭവിക്കുന്നത്.  അശാസ്ത്രീയമായ പണിമൂലം ഗതാഗതം തടസ്സപ്പെട്ടിട്ടും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഗതാഗതം പലവഴി തിരിച്ചു വിട്ടിട്ടുണ്ടെങ്കിലും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതിനാൽ ബസ് സർവീസുകൾ പലതും നിർത്തിവച്ചു. സ്വകാര്യ വാഹനങ്ങൾ ആകട്ടെ നിരവധി കിലോമീറ്റർ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. സമാന്തര റോഡിന്റെ പണി പൂർത്തിയാക്കുകയോ പുതിയ പാലം ഉടനെ തുറന്നു കൊടുക്കുകയോ ചെയ്തില്ലെങ്കിൽ നിലവിലുള്ള യാത്രാദുരിതം ഏറുമോ എന്നാണ്  ജനങ്ങളുടെ ആശങ്ക.

Spread the News

1 thought on “മുണ്ടൂർ തൂത സംസ്ഥാനപാതയിൽ യാത്രാദുരിതം പരിഹരിക്കാനായില്ല”

Leave a Comment

IMG 20260806 WA0051