ആര്യയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലെർ ചിത്രം "ക്യാപ്റ്റൻ" ഓണത്തിന് തിയേറ്ററുകളിൽ

  1. Home
  2. CINEMA

ആര്യയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലെർ ചിത്രം "ക്യാപ്റ്റൻ" ഓണത്തിന് തിയേറ്ററുകളിൽ

ആര്യയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലെർ ചിത്രം "ക്യാപ്റ്റൻ" ഓണത്തിന് തിയേറ്ററുകളിൽ


കൊച്ചി. തെന്നിന്ത്യൻ സൂപ്പർതാരം ആര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം  "ക്യാപ്റ്റൻ" സെപ്റ്റംബർ 8 ന് കേരളത്തിൽ തിയേറ്ററുകളിലെത്തുന്നു. കേരളത്തിൽ വിക്രം , ആർ ആർ ആർ, ഡോൺ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്  ആർ പിക്ചേഴ്സ് ആണ് കേരളത്തിലെ വിതരണക്കാർ. ആര്യയുടെ ബിഗ് ബഡ്ജറ്റ് ത്രില്ലെർ ചിത്രം

ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിൽ ആര്യക്കൊപ്പം മലയാളികളുടെ പ്രിയങ്കരിയായ   ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ  നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാൻ ബാഗ, ഹരീഷ് ഉത്തമൻ, മാളവിക അവിനാഷ്, ഗോകുൽ നാഥ്, ആദിത്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ ആർമി ക്യാപ്റ്റൻ വെട്രി സെൽവൻ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഗംഭീര സ്വീകാര്യത ലഭിച്ചിരുന്നു. ക്യാമറ എസ്സ് യുവ, സംഗീതം ഡി ഇമ്മൻ, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്സ് ശക്തി ശരവണൻ, ഗണേഷ് കെ, ആർട്ട് ഡയറക്ടർ എസ് എസ് മൂർത്തി, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എസ് യുവ. ആറു മില്യണിൽ പരം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ആണ് ക്യാപ്റ്റന്റെ ട്രൈലെർ. ട്രെയ്ലറിന്റെ സ്വീകാര്യത സൂചിപ്പിക്കുന്നത് പ്രേക്ഷർക്ക് ഒരു ഗംഭീര ഓണവിരുന്നായിരിക്കും ക്യാപ്റ്റൻ എന്ന ചിത്രം. പി ആർ ഓ പ്രതീഷ് ശേഖർ.