കാന്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ 2022. ഇന്ത്യന്‍ ഷോര്‍ട്ട്‌ ഫിലിം ചരിത്രത്തിലെ ഉയര്‍ന്ന സമ്മാനത്തുക. മികച്ച ഷോര്‍ട്ട്‌ ഫിലിമിന്‌ 2 ലക്ഷം. സന്തോഷ്‌ ശിവന്‍ ISC ജൂറി ചെയര്‍മാന്‍

  1. Home
  2. CINEMA

കൊച്ചി:  ഓണ്‍ലൈന്‍ മാധ്യമമായ കാന്‍ ചാനല്‍ മീഡിയയുടെ ആഭിമുഖ്യത്തില്‍
ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഷോര്‍ട്ട്‌ ഫിലിം ചരിത്രത്തിലെ
ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്‌ സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത്‌. ഏറ്റവും മികച്ച
ഷോര്‍ട്ട്‌ ഫിലിമിന്‌ 2 ലക്ഷം രൂപയാണ്‌ സമ്മാനത്തുക. മികച്ച ജനപ്രിയ ഷോര്‍ട്ട്‌ ഫിലിമിന്‌ 1
ലക്ഷം രൂപയും ലഭിക്കും. കൂടാതെ അഞ്ച്‌ വിഭാഗങ്ങളിലായി 50000 രൂപ വീതം രണ്ടര ലക്ഷം
രൂപയും സമ്മാനത്തുകയുടെ ഭാഗമാണ്‌. മൊത്തം 5.5 ലക്ഷം രൂപയാണ്‌ സമ്മാനത്തുകയായി
വിജയികള്‍ക്ക്‌ ലഭിക്കുന്നത്‌.

 പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ്‌ ശിവന്‍ ISC ആണ്‌ ജൂറി ചെയര്‍മാന്‍.
സന്തോഷ്‌ ശിവന്‍ ഇതാദ്യമായാണ്‌ ഒരു ജൂറിയുടെ ഭാഗമാകുന്നത്‌. സംവിധായകരും,
തിരക്കഥാകൃത്തുക്കളുമായ എ.കെ. സാജന്‍, അനില്‍ രാധാകൃഷ്ണന്‍ മേനോന്‍, നടി
ശ്വേതാമേനോന്‍ എന്നിവരാണ്‌ ജൂറി അംഗങ്ങള്‍.

12 മിനിറ്റില്‍ കുറയാത്തതും 28 മിനിറ്റില്‍ കൂടാത്തതുമാകണം ഷോര്‍ട്ട്‌ ഫിലിമുകള്‍. യൂട്യൂബിൽ 
 അപ് ലോഡ്  ചെയ്യാത്ത ഷോര്‍ട്ട്‌ ഫിലിമുകള്‍ക്ക്‌ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍
കഴിയൂ. 3000 രൂപയാണ്‌ (+GST) പ്രവേശന ഫീസ്‌. പ്രീ -രജിസ്ട്രേഷന്‍ ഒക്ടോബര്‍ 30 മുതല്‍
ആരംഭിക്കും. csff. canchannels. com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.
ഷോര്‍ട്ട്‌ ഫിലിമുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 20-12-2022 ആണ്‌. ജനുവരി
മധ്യത്തോടെ എറണാകുളത്ത്‌ നടക്കുന്ന മെഗാ ഇവന്റില്‍വച്ച് അവാര്‍ഡുകള്‍ വിതരണം
ചെയ്യും. മലയാളസിനിമയിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം
ചടങ്ങില്‍ പങ്കുകൊള്ളും.

ഒഫിഷ്യല്‍ എന്‍ട്രി കിട്ടുന്ന ഷോര്‍ട്ട്‌ ഫിലിമിലെ സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളുമടക്കം
ഏതെങ്കിലും മുന്ന്‌ പേര്‍ക്ക്‌ ജൂറി അംഗങ്ങളുമായി നേരിട്ട്‌ സംവാദം നടത്താനുള്ള
അവസരവും കാന്‍ ചാനല്‍ ഒരുക്കുന്നു.

കാന്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ സുരേഷ്‌ ഗോപി, ഇന്ദ്രൻസിന്‌ നല്‍കി
പ്രകാശനം ചെയ്തു. തിരുവനന്തപുരത്തുള്ള സുരേഷ്‌ ഗോപിയുടെ ഓഫീസില്‍ വച്ചായിരുന്നു
ചടങ്ങ്‌.