കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ

  1. Home
  2. CINEMA

കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ

കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ


കൊച്ചി. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻ. എഫ്. വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻ. എഫ്. വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച പ്യാലി ഓ ടി ടി പ്ലാറ്റ്‌ഫോമായ ആമസോണിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററിൽ പ്രദർശന വിജയം നേടിയ പ്യാലി കുട്ടികൾക്കും കുടുംബപ്രേക്ഷകരുടെയും മനം കവർന്ന ചിത്രമാണ്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിനും ചേർന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്.കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ

ആർട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്യാലിയിൽ ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിർമ്മാതാവ് - സോഫിയ വർഗ്ഗീസ് & വേഫറർ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനർ - ഗീവർ തമ്പി, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിൻ മോഹൻ, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനിൽ കുമാരൻ, വരികൾ - പ്രീതി പിള്ള, ശ്രീകുമാർ വക്കിയിൽ, വിനായക് ശശികുമാർ, സ്റ്റിൽസ് - അജേഷ് ആവണി, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്സ് - WWE, അസോസിയേറ്റ് ഡയറക്ടർ - അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് - ഫസൽ എ. ബക്കർ, കളറിസ്റ്റ് - ശ്രീക് വാരിയർ, ടൈറ്റിൽസ് - വിനീത് വാസുദേവൻ, മോഷൻ പോസ്റ്റർ - സ്പേസ് മാർലി, പബ്ലിസിറ്റി ഡിസൈൻ : വിഷ്ണു നാരായണൻ. പി ആർ പ്രതീഷ് ശേഖർ.