നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി

  1. Home
  2. CINEMA

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി

Sreenath basi


നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് ഫിലിം ചേമ്പര്‍. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിന്റേതാണ് തീരുമാനം. സിനിമ ലൊക്കേഷനുകളില്‍ സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും തുടങ്ങിയ പരാതികളിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഫിലിം ചേമ്പറിനു മുമ്പാകെ ശ്രീനാഥ് ഭാസി തന്റെ ഭാഗം ബോധ്യപ്പെടുത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. താരസംഘടനയായ 'അമ്മ'യില്‍ ശ്രീനാഥ് ഭാസിക്ക് അംഗത്വമില്ലാത്തതു കൊണ്ടാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുത്തത്. ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ശ്രീനാഥ് ഭാസി ചേമ്പറുമായി ആലോചിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.
ചില താരങ്ങള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കിയത് അനുവദിക്കില്ലെന്ന് ചേമ്പറിന്റെ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യത്തില്‍ അടുത്തമാസം വീണ്ടും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. താരങ്ങളുടെ പ്രതിഫലവും നിര്‍മാതാക്കളുടെ മറ്റു പ്രശ്‌നങ്ങളും പ്രധാനമായി ചര്‍ച്ച ചെയ്യാനായിരുന്നു ഫിലിം ചേമ്പര്‍ ഇന്നലെ യോഗം ചേര്‍ന്നത്. താരങ്ങളുടെ പ്രതിഫലത്തില്‍ തീരുമാനം ആകാത്ത സാഹചര്യത്തില്‍ ഓഗസ്റ്റ് ആദ്യവാരം 'അമ്മ' പ്രസിഡന്റ് മോഹന്‍ ലാലിന്റെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരും.