ജെ സി ഡാനിയൽ ചലച്ചിത്ര പുരസ്‌കാരം ജോജു ജോർജ് (മികച്ച നടൻ )ദുർഗ്ഗ കൃഷ്ണ (മികച്ച നടി )

  1. Home
  2. CINEMA

ജെ സി ഡാനിയൽ ചലച്ചിത്ര പുരസ്‌കാരം ജോജു ജോർജ് (മികച്ച നടൻ )ദുർഗ്ഗ കൃഷ്ണ (മികച്ച നടി )

Joju


13ാമത് ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച ചിത്രം. 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്', എന്നീ സിനിമകളിലെ പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഉടല്‍ സിനിമയിലൂടെ ദുര്‍ഗ്ഗ കൃഷ്ണയാണ് മികച്ച നടിയായത്. 'മധുര'ത്തിലൂടെ അഹമ്മദ് കബീര്‍ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച രണ്ടാമത്തെ ചിത്രം-'ഋ', മികച്ച സ്വഭാവനടന്‍-രാജു തോട്ടം (ചിത്രം: ഹോളിഫാദര്‍), മികച്ച സ്വഭാവനടി- നിഷ സാരംഗി (ചിത്രം: പ്രകാശന്‍ പറക്കട്ടെ), മികച്ച ഛായാഗ്രഹകന്‍-ലാല്‍ കണ്ണന്‍ (ചിത്രം: തുരുത്ത്), മികച്ച തിരക്കഥാകൃത്ത്-ചിദംബരം എസ്. പൊതുവാള്‍ (ജാന്‍ എ മന്‍), മികച്ച അവലംബിത തിരക്കഥ-ഡോ. ജോസ് കെ. മാനുവല്‍ (ഋ)