സഹപ്രവർത്തകരേ ശാന്തരാകുവിൻ : ഒമർ ലുലു

  1. Home
  2. CINEMA

സഹപ്രവർത്തകരേ ശാന്തരാകുവിൻ : ഒമർ ലുലു

സഹപ്രവർത്തകരേ ശാന്തരാകുവിൻ : ഒമർ ലുലു


കൊച്ചി. മലയാള സിനിമ ഇൻഡസ്ട്രിയിൽ ട്രോളുകളും കളിയാക്കലുകളും ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന സംവിധായകൻ ആണ് ഒമർ ലുലു. ബോക്സോഫീസിൽ കോടികൾ വാരിക്കൂട്ടിയ തന്റെ ചിത്രം  ചങ്ക്‌സിനു പോലും നേരിടേണ്ടി വന്നത് അത് വരെ ഒരു സിനിമക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത തരം ട്രോളുകളും കളിയാക്കലുകളും ആയിരുന്നു.

തന്റെ  സിനിമകൾക്ക് നേരെ മാത്രമല്ല പേഴ്സണൽ ചോയിസ് ആയ തന്റെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾക്കും സോഷ്യൽ മീഡിയ വഴി റെലവന്റ് ആയ വിഷയങ്ങളിൽ ഉള്ള തന്റെ ബോൾഡ് ആയ അപ്രോച്ചുകൾക്കുമടക്കം തുടരെ തുടരെയുള്ള പേഴ്സണൽ അറ്റാക്കുകൾ കഴിഞ്ഞ അര ദശകമായി തമാശ രൂപേണ മറുപടികൾ കൊടുത്തു പക്വതയോടെ നേരിടുന്ന ഒമർ ലുലു  തന്റെ സഹപ്രവർത്തകരോട് സംയമനം പാലിക്കാൻ ആവിശ്യപ്പെട്ടുക്കൊണ്ട് സോഷ്യൽ മീഡിയയിൽ എഴുതിയ പോസ്റ്റാണ് ഇപ്പോ ഫെസ്ബുക്കിലെ ചർച്ചാ  വിഷയം. 

ജൂനിയർ മാൻഡ്രേക്ക് സിനിമയിലെ ജഗതി നടു റോട്ടിൽ പായ വിരിച്ചു കിടക്കുന്ന ഫോട്ടോ ഇട്ടുകൊണ്ട് എഴുതിയ വരികൾ ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത്.

"തെറിവിളികളും, കളിയാക്കലുകളും ആദ്യമായി കേൾക്കുന്ന എന്റെ സഹപ്രവർത്തകരോട്, ഇതൊന്നും അത്ര കാര്യമായി എടുക്കേണ്ട, ആദ്യം ഒക്കെ ഇച്ചിരി വിഷമമൊക്കെ ഉണ്ടാകും, പിന്നെ അങ്ങട് ശീലമായിക്കോളും "
എന്നാണ് ഒമർ ലുലു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു വച്ചിട്ടുള്ളത്. ആദ്യമായി കളിയാക്കലുകൾ ഏൽക്കേണ്ടി വരുന്ന സമയത്ത് ഈയിടെ ചില സംവിധായകരുടെയും നടന്മാരുടെയുമെല്ലാം അക്ഷമയോടെ ഉള്ള പ്രതികരണങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള പോസ്റ്റിനു വലിയ രീതിയിൽ ഉള്ള സപ്പോർട്ട് ആണ് മലയാളികളിൽ നിന്ന് ലഭിക്കുന്നത്.

ഒമർ ലുലു തന്റെ അഞ്ചാമത്തെ സിനിമയായ നല്ല സമയത്തിന്റെ റിലീസിന് തയ്യാറെടുക്കയാണ്. ഇർഷാദ് നായകനാകുന്ന ചിത്രത്തിൽ നൂലുണ്ട വിജീഷ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നീ അഞ്ചു പുതുമുഖങ്ങൾ ആണ് നായികമാരായെത്തുന്നത്.  കൂടാതെ ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ദാസേട്ടൻ കോഴിക്കോട് അടക്കമുള്ള താരനിര തന്നെ ചിത്രത്തിൽ സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നുണ്ട് 

ഒരു കമ്പ്ലീറ്റ് എന്റർടൈനർ ആയെത്തുന്ന നല്ല സമയം മലയാളത്തിലെ ആദ്യത്തെ പരിപൂർണ സ്റ്റോണർ കോമഡി ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇറങ്ങിയ പോസ്റ്ററുകളും, പാട്ടും ചിത്രം ഫൺ പാക്കേജ് തന്നെ ആയിരിക്കും എന്ന സൂചന തരുന്നുണ്ട്.

ഒമർ ലുലു തിരക്കഥയിൽ പങ്കാളി കൂടെയായി എത്തുന്ന ചിത്രത്തിന് സിനു സിദ്ദാർഥ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രതിൻ രാധാകൃഷ്ണൻ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. പ്രിയ വാര്യർ, ഗ്രെസ് ആന്റണി, നൂരിൻ ശരീഫ്, അനു സിതാര, ദൃശ്യ രഗുനാഥ് അടക്കം ഉള്ള താരങ്ങളെ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വന്ന വിശാഖ് പിവിയാണ് കാസ്റ്റിംഗ് ഡയറക്ടർ ആയെത്തുന്നത്.

നവാഗതരായ ഒട്ടനവധി താരങ്ങളെ മലയാള സിനിമക്ക് നൽകിയ ഒമർ ലുലു ഈ സിനിമയിലൂടെ നവാഗതനായ നിർമാതാവിനും താരങ്ങൾക്കും പുറകെ ഒരു പിടി പുതുമുഖങ്ങളെ ടെക്നിക്കൽ സൈഡിലും ഇൻട്രോഡ്യൂസ് ചെയ്യുന്നുണ്ട്.

കളന്തൂർ എന്റർടൈൻമന്റ്സിന്റെ ബാനറിൽ കളന്തൂർ ആദ്യമായി നിർമിക്കുന്ന "നല്ല സമയത്തിന് "നവാഗതയായ ചിത്രയാണ് ഒമർ ലുലുവിന്റെ കൂടെ തിരക്കഥ എഴുതിയിട്ടുള്ളത്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നതും തിരക്കഥാകൃത്ത് കൂടെയായ ചിത്രയും നവാഗതനായ സിദ്ദാർഥ് ശങ്കറും കൂടെയാണ്.
ഫ്രീമേസൻസ് എന്ന പുതിയ  ടീമാണ് EDMനു പ്രാധാന്യം കൊടുത്ത് ഒരുക്കിയിട്ടുള്ള ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. പ്രതീഷ് ശേഖർ PRO ആയെത്തുന്ന ചിത്രം  നവംബർ 18നു തിയ്യറ്ററുകളിൽ എത്തും