ദേശീയ ചലച്ചിത്ര പുരസ്കാരം: അപർണ്ണ ബാലമുരളി, നഞ്ചിയമ്മ , സച്ചി, ബിജു മേനോൻ

ദില്ലി.അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങി. മികച്ച നടിയായി മലയാളിയായ അപർണ ബാലമുരളി തെരഞ്ഞെുടക്കപ്പെട്ടു. ചിത്രം സുരറൈ പോട്ര്. സൂര്യയും അജയ് ദേവ്ഗണും മികച്ച നടൻമാരായി. നടൻ ബിജു മോനോൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച സംവിധായകനായി സച്ചി (അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം. കപ്പേള മികച്ച പ്രെഡക്ഷൻ ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി.
വിപുല്‍ ഷായാണ് ജൂറി ചെയര്മാന്. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന് സംവിധാനം ചെയ്ത റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന് നിഖില്‍ എസ് പ്രവീണ്‍. ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്കാരം.. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ എം.ടി അനുഭവങ്ങളുടെ പുസ്തകത്തിന് ലഭിച്ചു.
മികച്ച ചലച്ചിത്രം - സൂരറൈയ് പോട്ര് (സുധ കൊങ്ങര) , മികച്ച തിരക്കഥ - മണ്ഡേല (മഡോണേ അശ്വിൻ) , മികച്ച മലയാള ചിത്രം - തിങ്കളാഴ്ച നിശ്ചയം. സംവിധാനം - സെന്നെ ഹെഗ്ഡെ
മികച്ച സഹനടി - ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെൺകളും), മികച്ച സംഗീതസംവിധാനം - തമൻ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂരറൈയ് പോട്ര്),
മികച്ച പ്രൊഡക് ഷൻ ഡിസൈൻ - പ്രവീൺ (കപ്പേള)
മികച്ച സ്റ്റണ്ട് കോറിയോഗ്രഫി - മാഫിയ ശശി. രാജശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും) മികച്ച ശബ്ദമിശ്രണം - വിഷ്ണു ഗോവിന്ദ് (മാലിക് ),മികച്ച എഡിറ്റിങ്ങ് - ശ്രീകർ പ്രസാദ്