പൂജയ്‌ക്ക് പകരം അഭയ ഹിരണ്മയിയുടെ പാട്ടോടു കൂടെ ഒമർ ലുലുവിന്റെ 'നല്ല സമയം' തുടങ്ങി.

  1. Home
  2. CINEMA

പൂജയ്‌ക്ക് പകരം അഭയ ഹിരണ്മയിയുടെ പാട്ടോടു കൂടെ ഒമർ ലുലുവിന്റെ 'നല്ല സമയം' തുടങ്ങി.

പൂജയ്‌ക്ക് പകരം അഭയ ഹിരണ്മയിയുടെ പാട്ടോടു കൂടെ ഒമർ ലുലുവിന്റെ 'നല്ല സമയം' തുടങ്ങി.

കൊച്ചി. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ OTT ചിത്രം "നല്ല സമയം" ആദ്യ സോങ് റെക്കോർഡിങ് ഇന്ന് കൊച്ചിയിലെ AudioGene സ്റ്റുഡിയോയിൽ വച്ചു നടന്നു. സംവിധായകൻ ഒമർ ലുലു ആദ്യമായി സംഗീതം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പാടിയത് അഭയ ഹിരണ്മയി ആണ്. 

 ഒറ്റ രാത്രിയിൽ നടക്കുന്ന ഒരു ഫണ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നാല് പുതുമുഖ നായികമാർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജൂണ് 27നു ഗുരുവായൂർ, തൃശൂർ എന്നിവടങ്ങളിലായി ഷൂട്ട് തുടങ്ങുന്ന ചിത്രത്തിന് സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തന്റെ അഞ്ചാമത്തെ ചിത്രമായി ഒമർ ലുലു ഒരുക്കുന്ന "നല്ല സമയം" നിർമിക്കുന്നത് KGC സിനിമാസിന്റെ ബാനറിൽ നവാഗതനായ കലന്തൂർ ആണ്.