അതെന്താ അങ്ങനെ* ആരംഭിച്ചു. നാല് സിനിമകളുമായി മൂന്ന് സംവിധായകർ മലയാളത്തിലേക്ക് ഒരു ആന്തോളജി ചിത്രം കൂടെ.

  1. Home
  2. CINEMA

അതെന്താ അങ്ങനെ* ആരംഭിച്ചു. നാല് സിനിമകളുമായി മൂന്ന് സംവിധായകർ മലയാളത്തിലേക്ക് ഒരു ആന്തോളജി ചിത്രം കൂടെ.

അതെന്താ അങ്ങനെ* ആരംഭിച്ചു. നാല് സിനിമകളുമായി മൂന്ന് സംവിധായകർ മലയാളത്തിലേക്ക് ഒരു ആന്തോളജി  ചിത്രം കൂടെ.


   ക്ലാസ്സിക്‌ മീഡിയ എന്റർടൈൻമെന്റ്സും എക്താര   പ്രോഡക്ഷൻസും ചേർന്ന് നിർമ്മിച്ച് നവാഗതരായ നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് , ജംഷീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് സംവിധാനം ചെയുന്ന ആന്തോളജി ചിത്രമാണ് .*അതെന്താ അങ്ങനെ* സിനിമയുടെ ചിത്രീകരണത്തിന് പട്ടാമ്പി തുടക്കമായി.
              പട്ടാമ്പി കൃഷ്ണ സിനിപ്ലെക്സിൽ വെച്ച് സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. മുഖ്യാതിഥി ആയി പട്ടാമ്പി എം.എൽ.എ. മുഹമ്മദ്‌ മുഹ്സിൻ പങ്കെടുത്തു. അതെന്താ അങ്ങനെ* ആരംഭിച്ചു. നാല് സിനിമകളുമായി മൂന്ന് സംവിധായകർ മലയാളത്തിലേക്ക് ഒരു ആന്തോളജി  ചിത്രം കൂടെ.വിജേഷ്  തോട്ടിങ്ങൽ, നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് , ജംഷീർ മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം  ശിഹാബ് ഓങ്ങല്ലൂർ.എഡിറ്റിംഗ് സച്ചിൻ സത്യ, ഷബീർ. എൽ. പി.  സംഗീത സംവിധാനം പി. എസ് ജയ്ഹരി, അർജുൻ. വി അക്ഷയാ, വിനീഷ് മണി, നാസർ മാലിക്, റഹൂഫ് എസ്. ആർ , അരവിന്ദ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദ് , താര ജയശങ്കർ, സലാഹുദ്ധീൻ അയൂബ്ബി, അമീർ അബ്ബാസ്,ജയദേവൻ അലനല്ലൂർ,ഋതിക് എന്നിവരുടേതാണ് വരികൾ.നിർമ്മാണ നിർവ്വഹണം വിഷ്ണു ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ രജീഷ് പത്തൻകുളം. കലാ സംവിധാനം ജയൻ ക്രയോൺസ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, മേക്കപ്പ് അർഷദ് വർക്കല, കളറിങ് ലിജു പ്രഭാകർ, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, ഖജാഞ്ചി അഭിജിത് കെ രാജൻ, നിശ്ചല ഛായാഗ്രഹണം ഷംനാദ്  മാട്ടായ, പരസ്യ കല കിഷോർ ബാബു.
           ശ്രീജ ദാസ്, കൃഷ്ണ പ്രിയ, നിരുപമ രാജീവ്‌, ചൈത്ര പ്രവീൺ, നിയാസ് ബക്കർ, അബു വളയംകുളം, ആനന്ദ് റോഷൻ, അനൂപ് കൃഷ്ണൻ, ഭാസ്കർ അരവിന്ദ്, അച്യുതാനന്ദൻ , അശോകൻ പെരിങ്ങോട് , സ്വാതി മോഹനൻ, സത്യൻ പ്രഭാപുരം, വാസിഷ്‌ട് വസു, അഫ്സൽ കെ അസീസ്, വിഷ്ണു ബാലകൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.