ഡാൻസിന്റെ പശ്ചാത്തലത്തിൽ ആദ്യ മലയാള ചിത്രം : സാന്റാക്രൂസ് ട്രെയ്ലർ റിലീസായി സാന്റാക്രൂസ് ജൂലൈ ഒന്നിന് തിയേറ്ററുകളിലേക്ക്

കൊച്ചി. കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസിന്റെ ട്രൈലെർ വിനയ് ഫോർട്ടിന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.കേരളത്തിലെ പ്രശസ്ത നൃത്ത സംവിധായകരും ഡാൻസേർസും വിനയ് ഫോർട്ടിനോടൊപ്പം ട്രൈലെർ റിലീസിൽ പങ്കാളികളായി. ജോൺസൺ ജോൺ ഫെർണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നു.
ഡാൻസറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാൻ നായകനാവുന്ന ചിത്രത്തിൽ നായികവേഷത്തിലെത്തുന്നത് നൂറിൻ ഷെരീഫ് ആണ്
അജു വർഗീസ്, മേജർ രവി, ഇന്ദ്രൻസ് സോഹൻ സീനുലാൽ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ
കിരൺ കുമാർ, അരുൺ കലാഭവൻ, അഫ്സൽ അച്ചൽ എന്നിവരും ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജു വർഗീസ് അവതരിപ്പിക്കുന്ന ഡയറക്ടർ ഫെർണാണ്ടസിലൂടെയാണ് കഥയുടെ ആരംഭം. സൂപ്പർതാരങ്ങളെ അഭിനയിപ്പിച്ച രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ തകർന്നതിനാൽ തന്റെ പുതിയ കഥ ഫോർട്ട് കൊച്ചിയിലെ സാന്റാക്രൂസ് എന്ന ഡാൻസ് ഗ്രൂപ്പിനെ ആസ്പദമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കാൻ തിരക്കഥാകൃത്തിനെ ഫോർട്ട് കൊച്ചിയിലേക്ക് അയക്കുന്നതും തുടർന്ന് ആ ഡാൻസ് ഗ്രൂപ്പിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എല്ലാത്തരം സിനിമ ആസ്വാദരെയും പ്രീതിപ്പെടുത്താൻ കഴിയുന്ന തരത്തിൽ നിഗൂഢതയും സങ്കീർണതയും പ്രണയവും ജീവിതവും കോർത്തിണക്കിയാണ് സാന്റാക്രൂസ് ജൂലൈ ഒന്നിന് തീയേറ്ററിലേക്ക് എത്തുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ
Trailer link
https://youtu.be/ufJMxQ-eMd8