സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭർത്താവ് നിർബന്ധിച്ചു; ദുരിത ജീവിതകഥ തുറന്ന് പറഞ്ഞ് നടി

  1. Home
  2. CINEMA

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭർത്താവ് നിർബന്ധിച്ചു; ദുരിത ജീവിതകഥ തുറന്ന് പറഞ്ഞ് നടി

Karishma


മുംബൈ:  ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ബോളിവുഡിന് ഒരുപാട് സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും പെണ്‍കുട്ടികള്‍ അഭിനേതാക്കളായി മാറുന്ന പതിവുണ്ടായിരുന്നില്ല. ഈ നിയമം തെറ്റിക്കുന്നത് കരിഷ്മയായിരുന്നു.
2003 ലായിരുന്നു താരത്തിന്റെ വിവാഹം.ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കപൂറിനെയാണ് കരിഷ്മ കല്യാണം കഴിച്ചത്. എന്നാല്‍ പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഈ വിവാഹ മോചനം.
തങ്ങളുടെ വിവാഹത്തിന് തൊട്ട് പിന്നാലെ മുതല്‍ സഞ്ജയ് തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് കരിഷ്മ വെളിപ്പെടുത്തിയത്. ഹണിമൂണിനിടെ പോലും സഞ്ജയ് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും കരിഷ്മ പറഞ്ഞിരുന്നു. കൂടാതെ സഞ്ജയുടെ രണ്ടാമത്തെ വിവാഹമായിരുന്നു കരിഷ്മയുമായുള്ളത്. കരിഷ്മയുമായുള്ള വിവാഹ ശേഷവും സഞ്ജയ് ആദ്യ ഭാര്യയുമായി ബന്ധം നിലനിര്‍ത്തിയിരുന്നുവെന്നും ഇരുവരും ലിവിംഗ് ടുഗദര്‍ ആയിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. അതേക്കുറിച്ച് ചോദിച്ച തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും കരിഷ്മ പറയുന്നുണ്ട്
കോടതിയില്‍ സഞ്ജയ്‌ക്കെതിരെ കരിഷ്മ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരേയും സിനിമാലോകത്തേയും ഞെട്ടിക്കുന്നതായിരുന്നു. സഞ്ജയ് തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും സഞ്ജയുടെ അമ്മയും തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. 2012 ല്‍ കോടതി മക്കളുടെ ഉത്തരവാദിത്തം കരിഷ്മയ്ക്ക് നല്‍കി കൊണ്ട് വിവാഹ മോചനം അനുവദിക്കുകയായിരുന്നു.