വീട്ടുമുറ്റത്ത് പന്ത് കളിക്കുന്ന പൂവൻകോഴി, കൗതുകം നിറച്ച വിഡീയോ ശ്രദ്ധേയമാകുന്നു.

  1. Home
  2. CINEMA

വീട്ടുമുറ്റത്ത് പന്ത് കളിക്കുന്ന പൂവൻകോഴി, കൗതുകം നിറച്ച വിഡീയോ ശ്രദ്ധേയമാകുന്നു.

വീട്ടുമുറ്റത്ത് പന്ത് കളിക്കുന്ന പൂവൻകോഴി, കൗതുകം നിറച്ച വിഡീയോ ശ്രദ്ധേയമാകുന്നു.


കൊച്ചി: ഇതാ ഒരു കൗതുക കാഴ്ച, വീട്ടു മുറ്റത്ത് കുട്ടികളുടെ കൂടെ പന്ത് കളിക്കുന്ന പൂവൻകോഴി. ചേർത്തല സ്വദേശിയായ യുവസംവിധായകൻ അഭിലാഷ് കോട വേലിയുടെ വീട്ടിലെ കോഴിയാണ് മക്കളുടെ കൂടെ പന്ത് കളിക്കുന്നത്. കുട്ടികൾ കളിക്കുമ്പോൾ അടുത്ത് വന്ന് നില്ക്കുമായിരുന്നു, പിന്നെ പന്തിന് പിന്നാലെ ഓടി തുടങ്ങി. പിന്നെ കുട്ടികൾ മുറ്റത്ത് പന്തുമായി എത്തിയാൽ എവിടെയാണെങ്കിലും കോഴി ഓടിയെത്തും 'പിന്നെ അവരുടെ കൂടെ കളിയായി.വെറുതെ ഒരു രസത്തിന് കോഴിയുടെ പന്ത് കളി ഫോണിൽ വിഡീയോ എടുക്കുകയായിരുന്നുവെന്ന് അഭിലാഷ് കോടവേലി പറയുന്നു.വീട്ടുമുറ്റത്ത് പന്ത് കളിക്കുന്ന പൂവൻകോഴി, കൗതുകം നിറച്ച വിഡീയോ ശ്രദ്ധേയമാകുന്നു.

രസകരമായി തോന്നി ,അത് എല്ലാവർക്കു ഷെയർ ചെയ്യുന്നു, അഭിലാഷ് പറഞ്ഞു. ചേർത്തല സെൻ്റ് അന്നാ പബ്ളിക്ക് സ്ക്കൂളിലെഎട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൻ്റോ ജേക്കബും, അനിയൻ മൂന്നാം ക്ലാസ് കാരനായ ആൽബിൻ ജേക്കബും ചേർന്നാണ് തങ്ങളുടെ അരുമയായ കോഴിയുടെ കൂടെ പന്ത് കളിക്കുന്നത്. വൈകുന്നേരം വിട്ടുമുറ്റത്ത് നടക്കുന്ന കോഴി പന്ത് കളി കാണാൻ ബന്ധുക്കളും, സുഹൃത്തുക്കളും വരാറുണ്ട്. ഈ കോഴികളി ഇപ്പോൾ നാടിന് പുതിയൊരു കൗതുക കാഴ്ചയായി മാറി കഴിഞ്ഞു.