\u0D15\u0D23\u0D4D\u0D23\u0D28\u0D4D‍ \u0D24\u0D3E\u0D2E\u0D30\u0D15\u0D4D\u0D15\u0D41\u0D33\u0D02 \u0D38\u0D02\u0D35\u0D3F\u0D27\u0D3E\u0D28\u0D02 \u0D1A\u0D46\u0D2F\u0D4D\u0D2F\u0D41\u0D28\u0D4D\u0D28 '\u0D09\u0D1F\u0D41\u0D2E\u0D4D\u0D2A\u0D4D' \u0D1F\u0D4D\u0D30\u0D46\u0D2F\u0D4D‌\u0D32\u0D30\u0D4D‍ \u0D28\u0D1F\u0D28\u0D4D‍ \u0D15\u0D41\u0D1E\u0D4D\u0D1A\u0D3E\u0D15\u0D4D\u0D15\u0D4B \u0D2C\u0D4B\u0D2C\u0D28\u0D4D‍ \u0D2B\u0D46\u0D2F\u0D4D‌\u0D38\u0D4D\u0D2C\u0D41\u0D15\u0D4D \u0D2A\u0D47\u0D1C\u0D3F\u0D32\u0D42\u0D1F\u0D46 \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D3F\u0D31\u0D15\u0D4D\u0D15\u0D3F

  1. Home
  2. CINEMA

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' ട്രെയ്‌ലര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക് പേജിലൂടെ പുറത്തിറക്കി

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പുറത്തിറക്കി


കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ഉടുമ്പ്' ചിത്രത്തിന്റെ ട്രെയ്‌ലര്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പുറത്തിറക്കി. സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും യാമി സോനയുമാണ് നായികമാര്‍. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. മന്‍രാജ്, ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.