നടൻ ടോവിനോ തോമസിന് പരിക്കേറ്റു..നടികർ തിലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരിക്കേറ്റത്

കൊച്ചി: ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോ തോമസിന്റെ കാലിന് പരിക്കേറ്റു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്കു പറ്റിയത്. പരിക്ക് ഗുരുതരമുള്ളതല്ലായെങ്കിലും ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനനുസരിച്ച് ചിത്രീകരണം നിര്‍ത്തിവച്ചു. ഒരാഴ്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു.