നടി കോഴിക്കോട് ശാരദാ പുരസ്ക്കാരം എം ടി അപ്പന്

കൊച്ചി: 24 ഫ്രെയിം കോഴിക്കോട് ശാരദ ഫിലിം അവാര്‍ഡ് ആന്‍റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍ മികച്ച നാടക രചനയ്ക്കുള്ള പുരസ്ക്കാരം മുതിര്‍ന്ന എഴുത്തുകാരനും 'ഞാന്‍ കര്‍ണ്ണന്‍' സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ എം ടി അപ്പന് ലഭിച്ചു. പുരസ്ക്കാരം കോഴിക്കോട് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ സമര്‍പ്പിക്കും.
പ്രൊഫ.ശ്രീചിത്ര പ്രദീപ് ഒരുക്കിയ ചിത്രമാണ് 'ഞാൻ കർണ്ണൻ'
കുടുംബ ജീവിതത്തിലെ ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ്.
ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രദീപ് രാജാണ്.
ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ കർണ്ണൻ. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
വിവരങ്ങൾക്ക്,
പി ആർ സുമേരൻ. (പി.ആർ.ഒ)
9446190254