മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ

  1. Home
  2. CINEMA

മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ

മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ


പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ഭൂഷൺ കുമാറും ഗാന രചയിതാവ് മനോജ്‌ മുണ്ടാഷിറും മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് മന്ത്രി നാരോട്ടം മിശ്രയുമായി കൂടിക്കാഴ്ച നടത്തി. നാരോട്ടം മിശ്രയ്ക്കൊപ്പമുള്ള  ചിത്രവും ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഭൂഷൺ കുമാറിന്റെ വരാനിരിക്കുന്ന സിനിമയായ ആദിപുരുഷിനെ കുറിച്ച്  
നാരോട്ടം മിശ്രയുമായി സംസാരിക്കുകയും ചെയ്തു.

 ആദിപുരുഷിന്റെ റിലീസിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം 2023 ജൂൺ 16ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയുമാണ് വേഷമിടുന്നത്. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍  രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. 2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ആദിപുരുഷ് നിർമ്മാതാവ് ഭൂഷൺ കുമാർ

ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.