'\u0D2C\u0D4D\u0D30\u0D47\u0D3E \u0D21\u0D3E\u0D21\u0D3F' \u0D2B\u0D38\u0D4D\u0D31\u0D4D\u0D31\u0D4D\u200B\u0D32\u0D41\u0D15\u0D4D\u0D15\u0D4D \u0D2A\u0D4B\u0D38\u0D4D\u0D31\u0D4D\u0D31\u0D7C \u0D2A\u0D41\u0D31\u0D24\u0D4D\u0D24\u0D41\u0D35\u0D3F\u0D1F\u0D4D\u0D1F\u0D41

  1. Home
  2. CINEMA

'ബ്രോ ഡാഡി' ഫസ്റ്റ്​ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

bro


പൃഥ്വിരാജ് - മോഹൻലാൽ കൂട്ടുകെട്ടിൽ ലൂസിഫർ എന്ന മെഗാഹിറ്റ്​ ചിത്രത്തിന്​ ശേഷം പൃഥ്വിരാജ്​ ​ സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' ഫസ്റ്റ്​ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തില്‍ ​മോഹന്‍ലാലാണ് നായകൻ. ഹോട്​സ്റ്റാറിലൂടെയാണ്​ ഒടടി റിലീസായ ചിത്രം പ്രേക്ഷകരിലേക്ക്​ എത്തുന്നത്. ഒരു ഫീല്‍ ഗൂഡ് കോമഡി ഡ്രാമയായിരിക്കും ചിത്രം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ലാലു അലക്സ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിൻ ഷാഹിർ, കനിഹ, മുരളി ​ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.