\u0D12\u0D1F\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D3E\u0D23\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 '\u0D1A\u0D41\u0D30\u0D41\u0D33\u0D3F' \u0D38\u0D46\u0D7B\u0D38\u0D30\u0D4D‍ \u0D1A\u0D46\u0D2F\u0D4D‍\u0D24 \u0D2A\u0D24\u0D3F\u0D2A\u0D4D\u0D2A\u0D4D \u0D05\u0D32\u0D4D\u0D32; \u0D38\u0D46\u0D7B\u0D38\u0D30\u0D4D‍ \u0D2C\u0D4B\u0D30\u0D4D‍\u0D21\u0D4D

  1. Home
  2. CINEMA

ഒടിടിയില്‍ കാണിക്കുന്ന 'ചുരുളി' സെൻസര്‍ ചെയ്‍ത പതിപ്പ് അല്ല; സെൻസര്‍ ബോര്‍ഡ്

CHURULI


ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി' അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. 'ചുരുളി' എന്ന ചിത്രം ഒടിടി റിലീസായിട്ടാണ് ചുരുളി എത്തിയത്. ചുരുളിയിലെ സംഭാഷണങ്ങളില്‍ അസഭ്യ പദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവുമുണ്ടായി. ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ലെന്ന വിശദീകരണവുമായി ഇപോള്‍ സെൻസര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരിക്കുകയാണ്.

ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ല. ചുരുളി മലയാളം സിനിമയ്‍ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള 'എ' സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്‍തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.