പുതുമുഖങ്ങളെ അണിനിരത്തി ശ്രീവല്ലഭന്‍ ബി ഒരുക്കിയ 'ധരണി' ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും. പി.ആർ.സുമേരൻ.

  1. Home
  2. CINEMA

പുതുമുഖങ്ങളെ അണിനിരത്തി ശ്രീവല്ലഭന്‍ ബി ഒരുക്കിയ 'ധരണി' ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും. പി.ആർ.സുമേരൻ.

പുതുമുഖങ്ങളെ അണിനിരത്തി ശ്രീവല്ലഭന്‍ ബി  ഒരുക്കിയ 'ധരണി' ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും.  പി.ആർ.സുമേരൻ.


കൊച്ചി: ഉള്ളടക്കത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ശ്രീവല്ലഭന്‍. ബി സംവിധാനം ചെയ്ത ധരണി ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 'പച്ച' യ്ക്ക് ശേഷം ശ്രീവല്ലഭന്‍ പാരാലക്സ് ഫിലിം ഹൗസിന്‍റെ ബാനറിൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൂടിയാണ് ധരണി. പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആന്തരിക മുറിവുകള്‍ പിൽക്കാലത്ത് വ്യക്തികളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളും സ്വാധീനവുമാണ് ധരണി ചര്‍ച്ച ചെയ്യുന്നത്. 
അവഗണനകളും ഒറ്റപ്പെടുത്തലുകളും ഒരു വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാട്ടിത്തരുന്ന ചിത്രം കൂടിയാണ് ധരണി. കുടുംബ പ്രേക്ഷകരെയും പുതുതലമുറയെയും ഏറെ രസിപ്പിക്കുന്ന ചിത്രം കൂടിയാണ് ധരണി എന്നും സംവിധായകന്‍ പറഞ്ഞു. പണ്ഡിറ്റ് ജസ് രാജിന്‍റെ ശിഷ്യയായ പത്മശ്രീ തൃപ്തി മുഖര്‍ജി ആദ്യമായി മലയാള സിനിമയില്‍ പിന്നണി ഗായികയായി വരുന്ന ചിത്രം കൂടിയാണ്.പുതുമുഖങ്ങളെ അണിനിരത്തി ശ്രീവല്ലഭന്‍ ബി  ഒരുക്കിയ 'ധരണി' ഫെബ്രുവരി 17 ന് തിയേറ്ററിലെത്തും.  പി.ആർ.സുമേരൻ.
ജി എ ഡബ്ല്യൂ ആന്‍റ് ഡി പി ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ, സംവിധായകന്‍, സിനിമാട്ടോഗ്രാഫി, ഓഡിയോഗ്രാഫി തുടങ്ങിയ മേഖലകളിലാണ് ധരണി പുരസ്ക്കാരങ്ങള്‍ നേടിയത് . 
ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 
3 അവാർഡുകൾ സ്വന്തമാക്കി. 
മികച്ച ഛായാഗ്രഹണം - ജിജു സണ്ണി 
മികച്ച അന്താരാഷ്ട്ര ചിത്രം &  
മികച്ച രണ്ടാമത്തെ നടൻ -  എം ആർ ഗോപകുമാർ എന്നിവർക്കാണ്  അവാർഡുകൾ.
മധ്യപ്രദേശ് സംസ്ഥാനത്തെ കലാകാരി ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക പാനലിൽ ധരണി തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്തമായ ഇൻഡി ഹൗസ് ഫിലിം ഫെസ്റ്റിവലിൽ ( സ്പെയിൻ ) മികച്ച സിനിമാട്ടോഗ്രാഫി അവാർഡും ലഭിച്ചു.
പ്രശസ്ത അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലായ ഓസ്റ്റിയൻ ഫിലിം ഫെസ്റ്റിവലിലും തിരഞ്ഞെടുക്കപ്പെട്ടു.
ധരണിക്ക് കേരളത്തിലും മികച്ച അംഗീകാരങ്ങൾ ലഭിച്ചു. ധരണിയിലെ ശബ്ദ മിശ്രണത്തിന് ശ്രീ എം ആർ രാജാകൃഷ്ണന് ജെ  സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചിരുന്നു. രതീഷ് രവിക്കും , ധരണിക്കും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് - ജൂറി പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.
ശ്രീവല്ലഭന്‍.  സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണ് ധരണി.
എം.ആർ.ഗോപകുമാർ, രതീഷ് രവി പ്രൊഫസർ അലിയാർ, സുചിത്ര ,ദിവ്യാ, കവിതാ ഉണ്ണി. തുടങ്ങി ബേബി മിഹ്സ. മാസ്റ്റർ അൽഹാൻ ബിൻ ആഷിം, അഫ്ഷാൻ അരാഫത്ത്, അൻസിഫ്, ഐഷാൻ അരാഫത്ത്, അഭിനവ്,  ആസാൻ, നജീർ, സിദ്ധാർത്ഥ്, നിരഞ്ജൻ ആവർഷ്, കാശിനാഥൻ തുടങ്ങിയ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഥ, തിരക്കഥ, സംവിധാനം  ശ്രീവല്ലഭന്‍ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്  കെ രമേഷ് സജുലാല്‍, ഷാജി പി ദേശീയൻ. 
ക്യാമറ ജിജു സണ്ണി, എഡിറ്റിംഗ് കെ ശ്രീനിവാസ്, ശബ്ദ മിശ്രണം രാജാകൃഷ്ണന്‍ എം ആര്‍, സംഗീത സംവിധാനം  രമേശ് നാരായൺ, 
ആര്‍ട്ട് മഹേഷ് ശ്രീധര്‍, മേക്കപ്പ് ലാല്‍ കരമന, കോസ്റ്റ്യൂം ശ്രീജിത്ത് കുമാരപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പ്രോജക്റ്റ് ഡിസൈനര്‍ ആഷിം സൈനുല്‍ ആബ്ദീന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  ബിനില്‍ ബി ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ബാബു ചേലക്കാട്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്  ഉദയന്‍ പുഞ്ചക്കരി, ആനന്ദ് കെ രാജ്, നിഖിത രാജേഷ്, സ്റ്റില്‍സ് വിപിന്‍ദാസ് ചുള്ളിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അരുണ്‍ വി ടി  

പി.ആർ.സുമേരൻ (പി.ആർ.ഒ)
9446190254