ആശിർവാദിന്റെ 33 മത്തെ സിനിമയുടെ പൂജാ സമയത്ത് ആന്റണി പെരുമ്പാവൂരിന് സമ്മാനമായി അമ്മയുടെ ചിത്രവുമായി ജാവൻ ചാക്കോ

  1. Home
  2. CINEMA

ആശിർവാദിന്റെ 33 മത്തെ സിനിമയുടെ പൂജാ സമയത്ത് ആന്റണി പെരുമ്പാവൂരിന് സമ്മാനമായി അമ്മയുടെ ചിത്രവുമായി ജാവൻ ചാക്കോ

ജാവൻ


തിരുവനന്തപുരം. ആശിർവാദിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് നേര്,  ജിത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വച്ച് നടന്നു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് നേര്. ചിത്രത്തിന്റെ പൂജ നടക്കുന്നേ വേളയിൽ ജാവൻ ചാക്കോ ആന്റണി പെരുമ്പാവൂരിന്റെ അമ്മയുടെ ഒരു ചിത്രവുമായാണ് എത്തിയത്. പൂജയുടെ ചടങ്ങിൽ വച്ച് അമ്മയുടെ ചിത്രം ജാവൻ ചാക്കോ  ആന്റണി പെരുമ്പാവൂരിന് സമർപ്പിച്ചു. അമ്മയുടെ ചിത്രം കണ്ട് ആന്റണി പെരുമ്പാവൂർ ഒരിറ്റ് കണ്ണുനീരോടെ അമ്മയെ സ്മരിച്ചു ഒപ്പം ജാവന് നന്ദി അറിയിച്ചു. സതീഷ് കുറുപ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടന്നുവരുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്