മാമുക്കോയക്ക് വിട, തിരിഞ്ഞു നോക്കാതെ സിനിമലോകം

  1. Home
  2. CINEMA

മാമുക്കോയക്ക് വിട, തിരിഞ്ഞു നോക്കാതെ സിനിമലോകം

മാമുക്കോയക്ക് വിട, തിരിഞ്ഞു നോക്കാതെ സിനിമലോകം


കോഴിക്കോട്. നിരവധി സിനിമകളിൽ വിവിധ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ മഹാ നടൻ മാമുക്കോയക്ക് കോഴിക്കോട് ജനത കണ്ണീരിൽ കുതിർന്ന യാത്രയായപ്പു നൽകി.
ഒന്നാം കിടയും, രണ്ടാം കിടയും എന്നവകാശപ്പെട്ട ഒരു താരങ്ങളും മാമുക്കോയയെ കാണാൻ എത്തിയില്ല. സത്യൻ അന്തിക്കാട്, ഗോകുലം ഗോപാലൻ എന്നീ പ്രമുഖർ മാത്രമാണ് സിനിമാ രംഗത്തു നിന്നും പ്രധാനമായി കണ്ടത്. അമ്മ സംഘടനക്ക് വേണ്ടി ഇടവേള ബാബു മാത്രം എത്തി.
കോഴിക്കോടിന്റെ നടന്മാർ വേഗത്തിൽ വന്നുപോയി. ചുരുക്കത്തിൽ മലയാള സിനിമ മാമുക്കോയയെ കൈ വിട്ടു. ചാനലുകൾ  ക്യാമറയുമായി മുഴുവൻ സമയവും കണ്ണു തുറന്നു നിന്നത് പ്രമുഖർ എത്തും എന്ന പ്രതീക്ഷയിലാണ്, എന്നാൽ അവരും നിരാശരായി.
രാഷ്ട്രീയ രംഗത്തെ സ്പീക്കർ ഷംസീർ, കെ മുരളീധരൻ തുടങ്ങി നിരവധി പേർ എത്തിയിരുന്നു. സാധാരണ ജനങ്ങളുടെ ഇഷ്ട താരമായിരുന്നു മാമുക്കോയ. അതുകൊണ്ട് തന്നെ ആയിരങ്ങൾ അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഓടിയെത്തി.ആര് വന്നോ വന്നില്ലേ എന്നതല്ല, അദ്ദേഹം അഭിനയിച്ച സിനിമകളും, കഥാപാത്രങ്ങളും എന്നും മലയാളി ഓർത്തു കൊണ്ടിരിക്കും..... എന്നും..