\u0D17\u0D41\u0D30\u0D41 \u0D38\u0D4B\u0D2E\u0D38\u0D41\u0D28\u0D4D\u0D26\u0D30\u0D02 \u0D07\u0D28\u0D3F \u0D2C\u0D31\u0D4B\u0D38\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D

  1. Home
  2. CINEMA

ഗുരു സോമസുന്ദരം ഇനി ബറോസിലേക്ക്

guru


മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരം ബറോസിലേക്ക്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തി ജനഹൃദയം കീഴടക്കിയ നടനാണ് ഗുരു സോമസുന്ദരം. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയിൽ താനും ഭാഗമാകുന്നുണ്ടെന്ന് ഗുരു വെളിപ്പെടുത്തിയത്. മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ ഏറെ താല്പര്യമുണ്ടെന്നും ഗുരു പറഞ്ഞിരുന്നു. മിന്നൽ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപുതന്നെ ബറോസിൽ അഭിനയക്കുന്നതിനെക്കുറിച്ച്
മോഹൻലാലുമായി സംസാരിച്ചിരുന്നു. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിൽ ഫോട്ടോഗ്രാഫറുടെ വേഷമിട്ടാണ് ഗുരു സോമസുന്ദരം മലയാളത്തിലെത്തി‍യത്.