\u0D2E\u0D47\u0D30\u0D3F \u0D06\u0D35\u0D3E\u0D38\u0D4D\u200B \u0D38\u0D41\u0D28\u0D4B'\u0D2F\u0D3F\u0D32\u0D46 \u0D2A\u0D41\u0D24\u0D3F\u0D2F \u0D17\u0D3E\u0D28\u0D02 \u0D31\u0D40\u0D32\u0D40\u0D38\u0D4D \u0D1A\u0D46\u0D2F\u0D4D\u0D24\u0D41

  1. Home
  2. CINEMA

മേരി ആവാസ്​ സുനോ'യിലെ പുതിയ ഗാനം റീലീസ് ചെയ്തു

avaas


ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന മേരി ആവാസ് സുനോയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബി.കെ.ഹരിനാരായണന്റെ വരികൾളിൽ പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ഈണത്തിന് ഹരിചരണാണ് ശബ്ദം നൽകിയത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് ഗാനം പുറത്തുവിടുന്നത്. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണത്.റേഡിയോജോക്കിയായി ജയസൂര്യ എത്തുമ്പോൾ ഡോക്ടറുടെ വേഷമാണ് മഞ്ജുവാരിയർ കൈകാര്യം ചെയ്യുന്നത്. കൂടാതെ ശിവദയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്.