മോഹൻലാലിൻറെ ‘ബറോസ്’ ടീസർ റിലീസ് ചെയ്തു

  1. Home
  2. CINEMA

മോഹൻലാലിൻറെ ‘ബറോസ്’ ടീസർ റിലീസ് ചെയ്തു

baroos


അഭിനയിച്ചും ആക്‌ഷൻ പറഞ്ഞും മോഹൻലാലിൻറെ ‘ബറോസ്’ ടീസർ റിലീസ് ചെയ്തു. മോഹൻലാൽ സംവിധായകനും അഭിനേതാവുയുമെത്തുന്ന ത്രീഡി ചിത്രമാണ് ബറോസ്. ഡിസംബർ 26ന്  കോവിഡ് മൂലം പാതിവഴിയിൽ മുടങ്ങിയ സിനിമയുടെ ചിത്രീകരണംപുനരാരംഭിച്ചിരുന്നു. 

പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വിദേശ നടി പാസ് വേഗയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.വേറിട്ട കാഴ്ച്ചാനുഭവം ബറോസ് കാണികൾക്കു സമ്മാനിക്കുമെന്നാണ് പ്രധീക്ഷ. 

നായകകഥാപാത്രമായ ബറോസിന്റെ വേഷത്തിലെത്തുന്നത് ലാൽ തന്നെ ആണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസാണ് രചന നിർവഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.