\u0D0F\u0D31\u0D46 \u0D28\u0D3E\u0D33\u0D24\u0D4D\u0D24\u0D46 \u0D07\u0D1F\u0D35\u0D47\u0D33\u0D2F\u0D4D\u0D15\u0D4D\u0D15\u0D41 \u0D36\u0D47\u0D37\u0D02 \u0D31\u0D39\u0D4D\u0D2E\u0D3E\u0D7B \u0D2E\u0D32\u0D2F\u0D3E\u0D33 \u0D38\u0D3F\u0D28\u0D3F\u0D2E\u0D2F\u0D3F\u0D32\u0D47\u0D15\u0D4D\u0D15\u0D4D

  1. Home
  2. CINEMA

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം റഹ്മാൻ മലയാള സിനിമയിലേക്ക്

ethire

'എതിരെ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നത്


ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം 'എതിരെ'  എന്ന മലയാള സിനിമയിലൂടെ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. തമിഴ് ചലച്ചിത്രനിർമ്മാണ സ്ഥാപനമായ അഭിഷേക് ഫിലിംസ് ആണ് ചിത്രം ഒരുക്കുന്നത്.  ഡിസംബർ 24ന് തൊടുപുഴയിൽ  സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 
 സന്ധ്യമോഹനാണ് ചിത്രത്തിന്റെ സംവിധായകൻ. ഗോകുൽ സുരേഷ് ഗോപി, നമിതാ പ്രമോദ്,മണിയൻ പിള്ള രാജു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.'ഓർഡിനറി', 'മധുര നാരങ്ങാ', 'തോപ്പിൽ ജോപ്പൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച നിഷാദ് കോയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തേക്കു കടന്നുവരുന്നു എന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.