പർദ്ദ ധരിച്ചെത്തി ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി

തന്റെ പുതിയ സിനിമയായ 'ശ്യാം സിന്‍ഹ റോയി' കാണാൻ പര്‍ദ്ദ ധരിച്ചെത്തി താരം സായി പല്ലവി. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്റ് ഷോയ്ക്കാണ് താരം എത്തിയത്. സിനിമ അവസാനിച്ചിറങ്ങുന്നതുവരെ ആരും നടിയെ തിരിച്ചറിഞ്ഞില്ല. ഇഷ്ടതാരങ്ങളെ കാണുമ്പോഴുള്ള ആരാധകരുടെ ആവേശം പലപ്പോളും അതിരു കടക്കാറുണ്ട്.ആ സാഹചര്യം ഒഴിവാക്കാനാണ് പർദ്ദയും ബുർക്കയും ധരിച്ചെതെന്ന് താരം പറഞ്ഞു. ഡിസംബര്‍ 24ലാണ് നാനി നായകനായ ശ്യാം സിന്‍ഹ റോയി റിലീസ് ചെയ്തത്. മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ സായ് പല്ലവിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.