എസ് എൻ സ്വാമിയുടെ ചിത്രത്തിന് പ്രൗഢഗംഭീരമായ തുടക്കം

  1. Home
  2. CINEMA

എസ് എൻ സ്വാമിയുടെ ചിത്രത്തിന് പ്രൗഢഗംഭീരമായ തുടക്കം

എസ് എൻ സ്വാമിയുടെ ചിത്രത്തിന് പ്രൗഢഗംഭീരമായ തുടക്കം


കൊച്ചി. തന്റെ രചനയിലൂടെ സൂപ്പർ ഹിറ്റ്‌ സിനിമകൾ സമ്മാനിച്ച മലയാള സിനിമയുടെ അഭിമാനം  എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കമായി . സിനിമാ ഇൻഡസ്ട്രിയുടെ എല്ലാ മേഖലകളിലെയും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രെദ്ധേയമായ ചടങ്ങായി അക്ഷരാർദ്ധത്തിൽ മാറുകയായിരുന്നു സിനിമയുടെ പൂജാ വേദി. മറ്റു സിനിമാ പൂജകളിൽ നിന്ന് വ്യത്യസ്തമായി പഴയകാലത്തെ സിനിമകളിൽ മാത്രം ചെയ്തുവന്ന ലൈവ് ഓർക്കസ്‌ട്രേഷൻ സെക്ഷൻ ഒരുക്കിയാണ് അദ്ദേഹം തന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രശസ്ത സംവിധായകൻമാരായ ജോഷി, ഷാജി കൈലാസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ സംവിധായകർ ഉൾപ്പെടെ നിരവധി അഭിനേതാക്കളും സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് വിഷു ദിനത്തിൽ എറണാകുളം ടൌൺ ഹാളിലാണ് നടന്നത്. ചടങ്ങിൽ ശ്രീ എസ് എൻ സ്വാമിയെ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മയുടെയും പ്രതിനിധികൾ ചേർന്ന് വിഷു കൈനീട്ടം നൽകുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. സിനിമയിലെ പ്രഗത്ഭരോടൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കാൻ സിനിമയോടൊപ്പം ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എസ്എൻ സ്വാമിയുടെ ആദ്യ സംവിധാന ചിത്രത്തിന് എല്ലാ വിശിഷ്ട വ്യക്തികളും  ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. 

എസ് എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ഗ്രിഗറി, കലേഷ് ,അപർണാ ദാസ്, ആർദ്രാ എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് . ജേക്സ്‌ ബിജോയ് ആണ് സംഗീത സംവിധാനം. ഡി ഓ പി ജാക്‌സൺ ജോൺസൺ, എഡിറ്റർ ടി. ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പി ആർ ഓ പ്രതീഷ് ശേഖർ.