തമിഴ്നാട്ടിലെ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ

  1. Home
  2. CINEMA

തമിഴ്നാട്ടിലെ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ

തമിഴ്നാട്ടിലെ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ. മതവികാ


തിരുവനന്തപുരം: തമിഴ്നാട്ടിലെ സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. 

നാഗർകോവിൽ സൈബർ ക്രൈം ഓഫിസിൽ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷൻ കൂടിയായ കനൽ കണ്ണന്റെ ചോദ്യം ചെയ്യൽ നടക്കുമ്പോൾ ഹിന്ദു മുന്നണി, ബിജെപി പ്രവർ‌ത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.
ക്രിസ്ത്യൻവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കനൽ കണ്ണനെതിരെ തമിഴ്നാട് പോലീസ് കേസെടുത്തത്.

കന്യാകുമാരിയിലെ ഡി.എം.കെ. നേതാവ് ഓസ്റ്റിൻ ബെന്നറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ നിരവധി പേരാണ് കനൽ കണ്ണന് പിന്തുണയുമായെത്തിയത്.
ക്രിസ്ത്യൻ മതവിഭാഗത്തെ അപകീർത്തിപ്പെടുന്നതും മതവിശ്വാസികൾക്കിടയിൽ വിദ്വേഷം പടർത്തുന്നതുമാണ് കണ്ണന്റെ ട്വീറ്റെന്നാണ്‌ ഓസ്റ്റിന്റെ പരാതിയിൽ പറയുന്നത്. ഇതിനുമുമ്പും വിദ്വേഷപ്രചാരണത്തിന്റെ പേരിൽ കണ്ണൻ നടപടി നേരിട്ടിട്ടുണ്ട്.