\u0D37\u0D4B\u0D1C\u0D3F \u0D38\u0D46\u0D2C\u0D3E\u0D38\u0D4D\u0D31\u0D4D\u0D31\u0D4D\u0D2F\u0D28\u0D4D‍\u0D31\u0D46 \u0D2A\u0D41\u0D24\u0D3F\u0D2F \u0D1A\u0D3F\u0D24\u0D4D\u0D30\u0D02 '\u0D0E\u0D32\u0D4D‍' \u0D32\u0D46 \u0D06\u0D26\u0D4D\u0D2F \u0D2A\u0D4D\u0D30\u0D23\u0D2F\u0D17\u0D3E\u0D28\u0D02 ' \u0D06\u0D30\u0D4B \u0D1A\u0D3E\u0D30\u0D47....' \u0D31\u0D3F\u0D32\u0D40\u0D38\u0D3E\u0D2F\u0D3F;\n\u0D17\u0D3E\u0D28\u0D02 \u0D28\u0D46\u0D1E\u0D4D\u0D1A\u0D3F\u0D32\u0D47\u0D31\u0D4D\u0D31\u0D3F \u0D38\u0D02\u0D17\u0D40\u0D24\u0D2A\u0D4D\u0D30\u0D47\u0D2E\u0D3F\u0D15\u0D33\u0D4D‍.

  1. Home
  2. CINEMA

ഷോജി സെബാസ്റ്റ്യന്‍റെ പുതിയ ചിത്രം 'എല്‍' ലെ ആദ്യ പ്രണയഗാനം ' ആരോ ചാരേ....' റിലീസായി; ഗാനം നെഞ്ചിലേറ്റി സംഗീതപ്രേമികള്‍.

aaro


 പ്രണയഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി 'എല്‍' ലെ ആദ്യ പ്രണയഗാനം റിലീസായി. യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'എല്‍'. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഈ പ്രണയഗാനം വൈറലായിക്കഴിഞ്ഞു.  ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍  ഒരുക്കുന്ന മലയാളചിത്രമാണ് 'എല്‍'. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ശ്രദ്ധേയമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സംവിധായകനും പിറവിയെടുക്കുകയാണ്. റോബിന്‍ ഡാനിയേല്‍ രചന നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആല്‍ബിന്‍ സെട്രിസാണ്.

aaroഇന്ത്യന്‍ വോയ്സ് വിന്നര്‍ സെലിനും, ആൽബിൻ സെ ട്രിസുമാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.സമീപകാലത്തിറങ്ങിയ പ്രണയഗാനങ്ങളില്‍ നിന്നെല്ലാം ഏറെ ഹൃദയഹാരിയാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകര്‍ പറയുന്നു. 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി  പൂര്‍ത്തിയായി വരുന്നു.
പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍-ഇബ്രു എഫ് എക്സ്, സംഗീതം- ആല്‍ബിന്‍ സെട്രിസ്, ഗാനരചന-റോബിന്‍ ഡാനിയേല്‍, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിംഗ്- നിനോയ് വര്‍ഗ്ഗീസ്, പ്രൊജക്റ്റ് ഹെഡ്- ജോയ്സ് തോന്ന്യാമല, മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.

പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254 https://youtu.be/jJOBCvXWMVYjJOBCvXWMVY