ടോവിനോ തോമസ് നായകൻ ആകുന്ന പുതിയ ചിത്രം നടികർ തിലകം, പോസ്റ്റർ റിലീസ് ചെയ്തു

  1. Home
  2. CINEMA

ടോവിനോ തോമസ് നായകൻ ആകുന്ന പുതിയ ചിത്രം നടികർ തിലകം, പോസ്റ്റർ റിലീസ് ചെയ്തു

ടോവിനോ


കൊച്ചി. ഡ്രൈവിംഗ് ലൈസൻസ്' എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന 'നടികർ തിലകം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡും മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'പുഷ്പ', 'ജനത ഗാരേജ്' തുടങ്ങി നിരവധി തെലുങ്ക് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള മൈത്രി മൂവി മേക്കർസിന്റെ ആദ്യ മലയാള നിർമാണ സംരംഭം കൂടിയാണ് 'നടികർ തിലകം


സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാലു വർഗീസ്, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഭാവന, ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം 2024 ൽ തിയറ്ററുകളിലെത്തും.
സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ആല്‍ബി. രതീഷ് രാജാണ് എഡിറ്റര്‍. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് - മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ
.അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടെ അടുത്ത റീലീസ്. ബി​ഗ് ബജറ്റിൽ ത്രീഡി പതിപ്പായാണ് ഈ ചിത്രമെത്തുക. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലറാണ് ടൊവിനോ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലും പ്രധാന കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്നുണ്ട്.