\u0D36\u0D15\u0D4D\u0D24\u0D2E\u0D3E\u0D2F \u0D2E\u0D34 \u0D38\u0D3E\u0D27\u0D4D\u0D2F\u0D24; \u0D15\u0D4B\u0D1F\u0D4D\u0D1F\u0D2F\u0D02 \u0D1C\u0D3F\u0D32\u0D4D\u0D32\u0D2F\u0D3F\u0D7D \u0D2E\u0D42\u0D28\u0D4D\u0D28\u0D41\u0D26\u0D3F\u0D35\u0D38\u0D02 \u0D2E\u0D1E\u0D4D\u0D1E \u0D05\u0D32\u0D47\u0D7C\u0D1F\u0D4D\u0D1F\u0D4D.

  1. Home
  2. CLIMATE

ശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ മൂന്നുദിവസം മഞ്ഞ അലേർട്ട്.

ശക്തമായ മഴ സാധ്യത


കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തെത്തുടർന്ന് ഒക്‌ടോബർ ഒമ്പത്, 10, 11 തീയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ളതായാണ് പ്രവചനം. ഒക്‌ടോബർ 12 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.