\u0D07\u0D28\u0D4D\u0D28\u0D4D \u0D2E\u0D41\u0D24\u0D7D \u0D2E\u0D34 \u0D35\u0D40\u0D23\u0D4D\u0D1F\u0D41\u0D02 \u0D36\u0D15\u0D4D\u0D24\u0D2E\u0D3E\u0D15\u0D41\u0D02.

  1. Home
  2. CLIMATE

ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും.

ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകും. ചൊവാഴ്ച്ച വരെ സംസ്ഥാനമൊട്ടാകെ വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം.

അതേസമയം, ന്യൂനമർദ്ദമായി ചുരുങ്ങി, ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് എത്തിയ ഗുലാബ് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. വരും മണിക്കൂറുകളിൽ ഇത് ഷഹീൻ ചുഴലിക്കാറ്റായി മാറും. എന്നാൽ ഇന്ത്യയിൽ കാര്യമായ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇടിമിന്നൽ അപകടകരമായതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.