\u0D07\u0D28\u0D4D\u0D28\u0D4D \u0D2A\u0D30\u0D15\u0D4D\u0D15\u0D46 \u0D2E\u0D34\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D38\u0D3E\u0D27\u0D4D\u0D2F\u0D24; \u0D07\u0D1F\u0D41\u0D15\u0D4D\u0D15\u0D3F\u0D2F\u0D3F\u0D7D \u0D31\u0D46\u0D21\u0D4D \u0D05\u0D32\u0D7C\u0D1F\u0D4D\u0D1F\u0D4D.

  1. Home
  2. CLIMATE

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട്.

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാളെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ റെഡ് അലർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 5: ഇടുക്കി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 5: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം.

യെല്ലോ അലര്‍‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 5: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍ഗോഡ്.
ഒക്ടോബര്‍ 6: തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

ഇന്ന് വരെ കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് തെക്ക് കിഴക്കൻ, മധ്യകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്ന കേരള- കർണാടക- ഗോവ എന്നീ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.