വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക്‌ 50.69 ലക്ഷം നഷ്ടപരിഹാരം

  1. Home
  2. COMMERCE

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക്‌ 50.69 ലക്ഷം നഷ്ടപരിഹാരം

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക്‌ 50.69 ലക്ഷം നഷ്ടപരിഹാരം*


വളാഞ്ചേരി : വാഹനാപകടത്തിൽ  ഗുരുതര പരിക്കേറ്റ യുവതിക്ക് 50,69,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.  വളാഞ്ചേരി എംഇഎസ് കോളേജിൽ ഗസ്റ്റ് ലക്ചററായിരുന്ന വളാഞ്ചേരി സ്വദേശി പ്രിമയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ തിരൂർ മോട്ടോർ ആക്സിഡന്റ്‌ ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി വിധിച്ചത്. 2017 ജനുവരി 25ന്  ജോലികഴിഞ്ഞ് സ്കൂട്ടറിൽ പോകുമ്പോൾ വളാഞ്ചേരി കോട്ടപ്പുറം സ്കൂളിന് മുന്നിൽ  ഗുഡ്സ് വാഹനം തട്ടിയാണ് പരിക്കേറ്റത്. പെരിന്തൽമണ്ണ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം.