\u0D2A\u0D3E\u0D1A\u0D15\u0D35\u0D3E\u0D24\u0D15 \u0D35\u0D3F\u0D32 \u0D35\u0D40\u0D23\u0D4D\u0D1F\u0D41\u0D02 \u0D35\u0D7C\u0D27\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41;

  1. Home
  2. COMMERCE

പാചകവാതക വില വീണ്ടും വർധിപ്പിച്ചു;

 പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 15 രൂപയാണ്  കൂടിയിട്ടുള്ളത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുൻപ് 891 രൂപ 50 പൈസയായിരുന്നു. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില 2 രൂപ കുറഞ്ഞു. 1726 രൂപയാണ് കൊച്ചിയിലെ വില. 


തിരുവനന്തപുരം: പാചകവാതക സിലിണ്ടറുകൾക്ക്  വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ പാചകവാതകത്തിന്‍റെ നിരക്ക് 866 രൂപ അമ്പത് പൈസയായി. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്‍റെ വില നാലു രൂപ കുറച്ചു. 1619 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതിയ നിരക്ക്. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ നിലവില്‍ വന്നു..

കഴിഞ്ഞ മാസവും പാചകവാതക സിലിണ്ടറുകള്‍ക്ക് ഇരുപത്തിയഞ്ച് രൂപ വര്‍ധിപ്പിച്ചിരുന്നു. ഇന്ധനവില തുടര്‍ച്ചയായി കൂടുന്നതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിനും വില വര്‍ധിച്ചത്. ഇന്ധനവില ഇന്നും വർധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ് ഇന്നത്തെ വില.