\u0D21\u0D3F\u0D1C\u0D3F\u0D31\u0D4D\u0D31\u0D32\u0D4D‍ \u0D2A\u0D47\u0D2F\u0D4D\u0D2E\u0D46\u0D28\u0D4D\u0D31\u0D4D \u0D06\u0D2A\u0D3E\u0D2F \u0D2A\u0D47\u0D1F\u0D3F\u0D0E\u0D2E\u0D4D\u0D2E\u0D3F\u0D28\u0D4D\u0D31\u0D46 97 \u0D15\u0D2E\u0D4D\u0D2F\u0D42\u0D23\u0D3F\u0D15\u0D4D\u0D15\u0D47\u0D37\u0D28\u0D4D \u0D06\u0D26\u0D4D\u0D2F \u0D26\u0D3F\u0D28\u0D02 \u0D13\u0D39\u0D30\u0D3F \u0D35\u0D3F\u0D2A\u0D23\u0D3F\u0D2F\u0D3F\u0D32\u0D4D‍ \u0D28\u0D3F\u0D28\u0D4D\u0D28\u0D4D \u0D24\u0D3F\u0D30\u0D3F\u0D1A\u0D4D\u0D1A\u0D1F\u0D3F.

  1. Home
  2. COMMERCE

ഡിജിറ്റല്‍ പേയ്മെന്റ് ആപായ പേടിഎമ്മിന്റെ 97 കമ്യൂണിക്കേഷന് ആദ്യ ദിനം ഓഹരി വിപണിയില്‍ നിന്ന് തിരിച്ചടി.

ഡിജിറ്റല്‍ പേയ്മെന്റ് ആപായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 97 കമ്യൂണിക്കേഷന് ആദ്യ ദിനം ഓഹരി വിപണിയില്‍ നിന്ന് തിരിച്ചടി


ഡിജിറ്റല്‍ പേയ്മെന്റ് ആപായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ 97 കമ്യൂണിക്കേഷന് ആദ്യ ദിനം ഓഹരി വിപണിയില്‍ നിന്ന് തിരിച്ചടി. ഐ.പി.ഒക്ക് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ കമ്പനിയുടെ ഓഹരി 23 ശതമാനം ഇടിഞ്ഞു. ഇഷ്യു വിലയില്‍ നിന്നും ഒമ്പത് ശതമാനം ഇടിവോടെ 1,950 രൂപയിലാണ് പേടിഎം വ്യാപാരം ആരംഭിച്ചത്.തുടര്‍ന്ന് വ്യാപാരം പുരോഗമിച്ചപ്പോഴും കമ്പനിയുടെ ഓഹരികള്‍ നഷ്ടത്തില്‍ തന്നെയായിരുന്നു. 23 ശതമാനം നഷ്ടത്തോടെ പേടിഎം ഓഹരികള്‍ 1655 രൂപയിലേക്ക് കൂപ്പുകുത്തി. 18,300 കോടിയുടെ പേടിഎം ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പനകളിലൊന്നായിരുന്നു.  എന്നാല്‍, ഈ മികവ് പിന്നീട് നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചില്ല. പുതിയ പണമിടപാട് ആപുകളുടെ വരവ് പേടിഎമ്മിന് തിരിച്ചടിയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.