സൗത്ത് ഈസ്റ്റ് സിഇഒ കോണ്‍ക്ലേവ്; ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സിന് പുരസ്‌കാരം

  1. Home
  2. COMMERCE

സൗത്ത് ഈസ്റ്റ് സിഇഒ കോണ്‍ക്ലേവ്; ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സിന് പുരസ്‌കാരം

സൗത്ത് ഈസ്റ്റ് സിഇഒ കോണ്‍ക്ലേവ്; ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സിന് പുരസ്‌കാരം


കൊച്ചി: ലോജിസ്റ്റിക്‌സ് രംഗത്തെ പ്രമുഖരായ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സിന് 14-മത് സൗത്ത് ഈസ്റ്റ് സിഇഒ കോണ്‍ക്ലേവിന്റെ ഈ വര്‍ഷത്തെ ഫ്രെയിറ്റ് ഫോര്‍വേര്‍ഡര്‍ ഓഫ് ദി ഇയര്‍-കൊച്ചിന്‍ റീജിയന്‍ അവാര്‍ഡ് ലഭിച്ചു. ചരക്ക് ഗതാഗത മേഖലയില്‍ കമ്പനി നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് ഈ ബഹുമതി. എക്‌സിം ഇന്ത്യ-ഷിപ്പിങ് ടൈമിന്റെ ആഭിമുഖ്യത്തില്‍ ചരക്കുഗതാഗത രംഗത്ത് സംഘടിപ്പിക്കുന്നദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരിപാടിയാണ് സൗത്ത് ഈസ്റ്റ് സിഇഒ കോണ്‍ക്ലേവ്. ചെന്നൈയില്‍ നടന്ന കോണ്‍ക്ലേവില്‍ ക്യൂബ്സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സ് വൈസ് പ്രസിഡന്റ് ജെറി തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. ഉപഭോക്താക്കളുടെ ആവശ്യാനുസരം മികച്ച ചരക്കുഗതാഗത സേവനം നല്‍കുവാനുള്ള ഞങ്ങളുടെ പ്രയത്‌നത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് ക്യൂബ്സ് ഇന്റര്‍നാഷണല്‍ ലോജിസ്റ്റിക്‌സ് ചെയര്‍മാനും എംഡിയുമായ ഷരീഫ് മുഹമ്മദ് പറഞ്ഞു. ലോജിസ്റ്റിക്‌സ് രംഗത്തെ വിവിധ കമ്പനി മേധാവികളും പ്രമുഖരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.