\u0D1F\u0D3E\u0D31\u0D4D\u0D31 \u0D2E\u0D4B\u0D1F\u0D4D\u0D1F\u0D4B\u0D34\u0D4D\u0D38\u0D4D,\u0D07\u0D15\u0D4D\u0D35\u0D3F\u0D31\u0D4D\u0D31\u0D3E\u0D38\u0D4D \u0D0E\u0D38\u0D4D\u0D0E\u0D2B\u0D4D\u0D2C\u0D3F\u0D2F\u0D41\u0D2E\u0D3E\u0D2F\u0D3F \u0D15\u0D48\u0D15\u0D4B\u0D7C\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28\u0D41

  1. Home
  2. COMMERCE

ടാറ്റ മോട്ടോഴ്സ്,ഇക്വിറ്റാസ് എസ്എഫ്ബിയുമായി കൈകോർക്കുന്നു

/


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്അവരുടെ ഉപഭോക്താകൾക്കുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക്പ്രതിവിധികൾ കൊണ്ടുവരുന്നതിനും

ടാറ്റ മോട്ടോഴ്‌സിന്റെ ചെറുകിട വാണിജ്യ വാഹന (എസ്‌സിവി) ശ്രേണിയിലുടനീളം ഉപഭോക്താക്കൾക്ക് യോജിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും , രാജ്യത്തെ ഏറ്റവും വലിയ ചെറുകിട ധനകാര്യ ബാങ്കുകളിൽ ഒന്നായ ഇക്വിറ്റാസ് എസ്എഫ്‌ബിയുമായി അഞ്ച് വർഷത്തെ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഈ ടൈ-അപ്പ് ലക്ഷ്യമിടുന്നത്വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ധനസഹായത്തിന്റെ തടസ്സമില്ലാത്ത അതിന്റെ ലഭ്യത സുഗമമാക്കുക എന്നതാണ്.  ഈ പ്രതിവിധി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് 861 ശാഖകളിലും 550+ CV ഉപഭോക്തൃ ടച്ച് പോയിന്റുകളിലും വ്യാപിച്ചുകിടക്കുന്ന ഇക്വിറ്റാസ് SFB-യുടെ ശക്തമായ ശൃംഖലയെ ടാറ്റ മോട്ടോഴ്സ് പ്രയോജനപ്പെടുത്തും.

ഏകദേശം 30 ലക്ഷം ഇന്ത്യക്കാർക്ക് നല്ല രീതിയിലുള്ള ഉപജീവനമാർഗം പ്രദാനം ചെയ്തുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് എസ്‌സിവി ശ്രേണി നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വയംതൊഴിൽ പരിപോഷിപ്പിച്ചിട്ടുണ്ട്.  ടാറ്റ മോട്ടോഴ്‌സ് 2005-ൽ ഇന്ത്യയിലെ ആദ്യത്തെ ഫോർ-വീൽ മിനി ട്രക്കായ എയ്‌സുമായി എസ്‌സിവി സെഗ്‌മെന്റിന് തുടക്കമിട്ടുകൂടാതെ വിവിധ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്‌ത വാഹനങ്ങൾ ഉപയോഗിച്ച് അവ അതിവേഗം വികസിച്ചു.  ഇ-കൊമേഴ്‌സ് വ്യവസായത്തിലെ ദ്രുതഗതിയിലുള്ള വളർച്ചയെ അഭിസംബോധന ചെയ്തുകൊണ്ട്ടാറ്റ എയ്‌സും ടാറ്റ ഇൻട്രായും അവസാന മൈൽ ഗതാഗതത്തിന് മുൻഗണന നൽകുന്ന വാഹനങ്ങളാണ്.

 വാണിജ്യ വാഹന രംഗത്തെ ഒരു മാർക്കറ്റ് ലീഡർ എന്ന നിലയിൽടാറ്റ മോട്ടോഴ്‌സ് അതിന്റെ ഉപഭോക്താക്കളുമായി നിരന്തരം ഇടപഴകുകയും ഉൽപ്പന്നസേവന മേഖലകളിലെ ആവശ്യങ്ങളും  സാമ്പത്തിക പിന്തുണയുടെ വീക്ഷണകോണിൽ നിന്ന് വിലയിരുത്തുകയും ചെയ്യുന്നു.  ടാറ്റ മോട്ടോഴ്‌സ് അതിന്റെ നിലവിലുള്ളതും വരും കാലങ്ങളിൽ ഉപഭോക്താക്കൾ ആകാൻ സാധ്യതയുള്ളതമായവർക്ക്സുഗമവും തടസ്സമില്ലാത്തതുമായ സാമ്പത്തിക അനുഭവം ഉറപ്പാക്കുന്നതിനായി ഉപഭോക്തൃ-അധിഷ്‌ഠിത ശ്രമങ്ങളിലും സംരംഭങ്ങളിലും നിക്ഷേപം തുടരുന്നു.