26-\u0D3E\u0D2E\u0D24\u0D4D \u0D2A\u0D4D\u0D30\u0D4A\u0D2B\u0D4D\u0D15\u0D4B\u0D7A \u0D38\u0D2E\u0D4D\u0D2E\u0D47\u0D33\u0D28\u0D02 \u0D2E\u0D3E\u0D7C\u0D1A\u0D4D\u0D1A\u0D4D 11 \u0D2E\u0D41\u0D24\u0D7D

  1. Home
  2. COMMERCE

26-ാമത് പ്രൊഫ്കോൺ സമ്മേളനം മാർച്ച് 11 മുതൽ

പോപ്പ്


മലപ്പുറം : വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫ്കോൺ ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം മാർച്ച് 11, 12, 13 തിയ്യതികളിൽ തൃശൂർ പെരുമ്പിലാവ് വെച്ച് നടക്കും . പെരിന്തല്‍മണ്ണ ഇവന്റീവ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തിൽ പ്രമുഖ ക്വുര്‍ആന്‍ വിവര്‍ത്തകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ പ്രഖ്യാപനം നിര്‍വ്വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹികമി അധ്യക്ഷത വഹിച്ചു.

പ്രൊഫ്കോണിന്റെ ഭാഗമായി വിവിധ ക്യാമ്പസുകളിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് സമ്മേളനം അന്തിമ രൂപം നൽകി.
വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന ട്രഷറർ കെ. മുനവ്വര്‍, വൈസ് പ്രസിഡണ്ടുമാരായ നൂറുദ്ദീന്‍ സ്വലാഹി, കെ.കെ ജാബിര്‍, സി. മുഹമ്മദ് അജ്മൽ, സെക്രട്ടറിമാരായ കെ. മുഹമ്മദ് ഷബീബ്, സി.വി അസീല്‍, അബ്ദുല്‍ അഹദ് ചുങ്കത്തറ, ഷഹബാസ് കെ. അബ്ബാസ്, വി. സെലു അബൂബക്കര്‍, ഷമീൽ മഞ്ചേരി തുടങ്ങിയവര്‍ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.