ഇത് ചെർപ്പുളശ്ശേരിയുടെ ഹരിത രാഷട്രീയം”
“ചെർപ്പുളശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വൃക്ഷ തൈകൾ നടുന്ന ” സ്ഥാനാർത്ഥിക്കൊരു മരം ” പദ്ധതിയുമായി അടക്കാപുത്തൂർ സംസ്കൃതി ചെർപ്പുളശ്ശേരി നഗരസഭ 15 ആം വാർഡിൽ ജനവിധി തേടുന്ന അഞ്ച് സ്ഥാനാർത്ഥികൾ ഒരുമിച്ച് കക്ഷി രാഷട്രീയം മറന്ന് വൃക്ഷതൈ സ്വീകരിക്കുന്ന ചടങ്ങ് ഏറെ കൗതുകതരമായി , ചെർപ്പുളശ്ശേരി 15 ആം വാർഡ് KPIP പോളിങ്ങ് സ്റ്റേഷൻ പരിസരത്താണ് വ്യത്യസ്തമായ തൈ വിതരണ ചടങ്ങ് നടന്നത് ,UDF സ്ഥാനാർത്ഥി പി.രാംകുമാർ ,LDF സ്ഥാനാർത്ഥി

“ചെർപ്പുളശ്ശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വൃക്ഷ തൈകൾ നടുന്ന ” സ്ഥാനാർത്ഥിക്കൊരു മരം ” പദ്ധതിയുമായി അടക്കാപുത്തൂർ സംസ്കൃതി ചെർപ്പുളശ്ശേരി നഗരസഭ 15 ആം വാർഡിൽ ജനവിധി തേടുന്ന അഞ്ച് സ്ഥാനാർത്ഥികൾ ഒരുമിച്ച് കക്ഷി രാഷട്രീയം മറന്ന് വൃക്ഷതൈ സ്വീകരിക്കുന്ന ചടങ്ങ് ഏറെ കൗതുകതരമായി , ചെർപ്പുളശ്ശേരി 15 ആം വാർഡ് KPIP പോളിങ്ങ് സ്റ്റേഷൻ പരിസരത്താണ് വ്യത്യസ്തമായ തൈ വിതരണ ചടങ്ങ് നടന്നത് ,UDF സ്ഥാനാർത്ഥി പി.രാംകുമാർ ,LDF സ്ഥാനാർത്ഥി പി.യു ഷാബു ,BJP സ്ഥാനാർത്ഥി A രമേഷ് കുമാർ , വെൽഫെയർ പാർട്ടി അബ്ദുൾ ഗഫൂർ , ജനതാദൾ (LJ D) സ്ഥാനാനാർത്ഥി പി.മുഹമ്മദാലി തുടങ്ങിയവരാണ് പങ്കെടുത്തത് ദിവസങ്ങളായി തുടങ്ങിയ , സംസ്കൃതി സ്ഥാനാർത്ഥികൾക്ക് തൈ വിതരണം ചെയ്യുന്ന ക്യാമ്പയിൻ ഇതിനോടകം വെള്ളിനേഴി ,പൂക്കോട്ടുകാവ് , തൃക്കടീരി തുടങ്ങിയ പഞ്ചായത്തുകളിലും ചെർപ്പുളശ്ശേരി നഗരസഭയിലെയും സ്ഥാനാർത്ഥികൾക്ക് (മുഴുവനായെത്താൻ കഴിഞ്ഞിട്ടില്ല) ഏകദേശം 120 സ്ഥാനാർത്ഥികൾക്ക് തൈ വിതരണം ചെയ്തു. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് രാഷട്രീയം തടസ്സമല്ല എന്ന ആശയം ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശമെന്ന് സംസ്കൃതി പ്രവർത്തകരായ യു.സി വാസുദേവൻ ,രാജേഷ് അടക്കാപുത്തൂർ ,എം .പി പ്രകാശ് ബാബു , വി പ്രവീൺകുമാർ , കെ ജയദേവൻ അഭിപ്രായപെട്ടു