ഇന്ത്യനൂര്‍ ഗോപിമാസ്റ്റര്‍ അനുസ്മരണവും സ്മാരക മന്ദിര സമര്‍പ്പണവും

  1. Home
  2. COVER STORY

ഇന്ത്യനൂര്‍ ഗോപിമാസ്റ്റര്‍ അനുസ്മരണവും സ്മാരക മന്ദിര സമര്‍പ്പണവും

ചെര്പ്പുളശ്ശേരി: ഇന്ത്യനൂര് ഗോപി മാസ്റ്റര് അനുസ്മരണവും സ്മാരക സഭാമന്ദിരത്തിന്റെയും കുട്ടിക്കൃഷ്ണ മേനോന് സ്മാരക രംഗഭൂമിയുടെയും സമര്പ്പണവും 18ന് രാവിലെ 10-30ന് ശബരി പിടിബിഎച്ച്എസ് എസിനു സമീപമുള്ള സഭാമന്ദിരത്തില് നടക്കുമെന്ന് സംഘാടകര് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. സമര്പ്പണം അടക്കാപുത്തൂരിന്റെ വിശ്വകര്മ്മ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിനിധികള് ചേര്ന്നാണ് നിര്വ്വഹിക്കുക. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകനായിരുന്ന ഇന്ത്യനൂര് ഗോപിമാസ്റ്റരുടെ വിയോഗത്തിന് 5 വര്ഷം തികയുമ്പോഴാണ് സമര്പ്പണം. കൂടാതെ പിടിബി യോടൊപ്പം സ്്കൂളിന്റെ സ്ഥാപകനായ പുളിയക്കോട്ട് കുട്ടിക്കൃഷ്ണമേനോന് ഉചിതമായ സ്മാരകമാണ് സഭാ മന്ദിരം. കെട്ടിട


ഇന്ത്യനൂര്‍ ഗോപിമാസ്റ്റര്‍ അനുസ്മരണവും സ്മാരക മന്ദിര സമര്‍പ്പണവും

ചെര്‍പ്പുളശ്ശേരി: ഇന്ത്യനൂര്‍ ഗോപി മാസ്റ്റര്‍ അനുസ്മരണവും സ്മാരക സഭാമന്ദിരത്തിന്റെയും കുട്ടിക്കൃഷ്ണ മേനോന്‍ സ്മാരക രംഗഭൂമിയുടെയും സമര്‍പ്പണവും 18ന് രാവിലെ 10-30ന് ശബരി പിടിബിഎച്ച്എസ് എസിനു സമീപമുള്ള സഭാമന്ദിരത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമര്‍പ്പണം അടക്കാപുത്തൂരിന്റെ വിശ്വകര്‍മ്മ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിനിധികള്‍ ചേര്‍ന്നാണ് നിര്‍വ്വഹിക്കുക. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഇന്ത്യനൂര്‍ ഗോപിമാസ്റ്റരുടെ വിയോഗത്തിന് 5 വര്‍ഷം തികയുമ്പോഴാണ് സമര്‍പ്പണം. കൂടാതെ പിടിബി യോടൊപ്പം സ്്കൂളിന്റെ സ്ഥാപകനായ പുളിയക്കോട്ട് കുട്ടിക്കൃഷ്ണമേനോന് ഉചിതമായ സ്മാരകമാണ് സഭാ മന്ദിരം. കെട്ടിട നിര്‍മ്മാണത്തില്‍ പങ്കുവഹിച്ച വിശ്വകര്‍മ്മ കുടുംബങ്ങളുടെ പിന്‍മുറക്കാരായ എ രാമന്‍, എം പി രാമദാസ്, എ വാസുദേവന്‍, ടി കെ രാമന്‍, രാമകൃഷ്ണന്‍, മുതിര്‍ന്ന കലാകാരനായ ശങ്കരനാശാന്‍ എന്നിവര്‍ ചേര്‍ന്ന് സഭാമന്ദിരത്തിന് വിളക്കു തെളിയിക്കും. ഭാരതപുഴ സംരക്ഷണ സമിതി സെക്രട്ടറി സി രാജഗോപാലന്‍ ഇന്ത്യനൂര്‍ ഗോപിമാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടിയെന്നും അവര്‍ അറിയിച്ചു. ഓണ്‍ലൈനായി പരിപാടി കാണാനാകും.