എല്ലാ വിശ്വാസങ്ങളും ഒന്നാണ്.. ഒ. കെ സൈതലവി പറയുന്നു

  1. Home
  2. COVER STORY

എല്ലാ വിശ്വാസങ്ങളും ഒന്നാണ്.. ഒ. കെ സൈതലവി പറയുന്നു

ചെർപ്പുളശ്ശേരി. എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണെന്ന സാമൂഹ്യ പ്രവർത്തകർ ഒ. കെ. സൈതലവി യുടെ എഫ് ബി പോസ്റ്റു ശ്രദ്ധേയമാവുന്നു. #കോവിട് #കാലത്തു #എന്റെ #മത #വിശ്വാസതോടൊപ്പം #മറ്റുള്ളവരുടെ #വിശ്വാസത്തെയും #ബഹുമാനിക്കുന്നു. പ്രിയമുള്ളവരേ… എന്റെ ഈ കുറിപ്പിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കുമല്ലോ? കോവിടിന്റെ രണ്ടാം തരംഗത്തിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. മരണത്തിനു ജാതിയോ മതമോ മറ്റു യാതൊന്നും ഇല്ല. എന്നാൽ മരണ ശേഷം നടക്കുന്ന ചടങ്ങുകൾക്ക് അവരവരുടെ മതാചാരങ്ങൾ പ്രകാരം ആണ് കാര്യങ്ങൾ


എല്ലാ വിശ്വാസങ്ങളും ഒന്നാണ്.. ഒ. കെ സൈതലവി പറയുന്നു

ചെർപ്പുളശ്ശേരി. എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണെന്ന സാമൂഹ്യ പ്രവർത്തകർ ഒ. കെ. സൈതലവി യുടെ എഫ് ബി പോസ്റ്റു ശ്രദ്ധേയമാവുന്നു.
#കോവിട് #കാലത്തു #എന്റെ #മത #വിശ്വാസതോടൊപ്പം #മറ്റുള്ളവരുടെ #വിശ്വാസത്തെയും #ബഹുമാനിക്കുന്നു.
പ്രിയമുള്ളവരേ…
എന്റെ ഈ കുറിപ്പിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കുമല്ലോ?
കോവിടിന്റെ രണ്ടാം തരംഗത്തിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. മരണത്തിനു ജാതിയോ മതമോ മറ്റു യാതൊന്നും ഇല്ല. എന്നാൽ മരണ ശേഷം നടക്കുന്ന ചടങ്ങുകൾക്ക് അവരവരുടെ മതാചാരങ്ങൾ പ്രകാരം ആണ് കാര്യങ്ങൾ നടക്കുന്നത്.
ഇസ്ലാം മത വിശ്വാസ പ്രകാരം ഒരാൾ മരണപെട്ടു കഴിഞ്ഞാൽ മയ്യത്തിനെ കുളിപ്പിച്ചതിനു ശേഷം വെള്ള വസ്ത്രം ധരിപ്പിച്ചാണ് മറവു ചെയ്യാറുള്ളത്.
ഹിന്ദു മതാചാര പ്രകാരം ചിലർ വീട്ടിൽ തന്നെ സംസ്കരിക്കുകയും മറ്റു ചിലർ ശ്മശാനങ്ങളിൽ കൊണ്ടുപോയി ദഹിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ശവസംസ്കാരത്തിൽ നേരിട്ട് പങ്കാളികൾ ആയവർ ക്രിയക്ക് മുൻപും ശേഷവും കുളിക്കൽ നിര്ബന്ധവും ആണ്. ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായതിനാലും ഞാൻ എന്റെ മത വിശ്വാസം ആചരിക്കുന്നു. അതോടൊപ്പം ആംബുലൻസിൽ സേവനം ചെയ്യുന്നതിനാൽ വിവിധ കേന്ദ്രങ്ങളിൽ മറ്റുള്ളവരുടെ മൃതദേഹം കൂടി എത്തിക്കുകയും ചെയ്യുന്നതിനാൽ അവരുടെ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഞാൻ ഹിന്ദു മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചതിനു ശേഷം ഉടുത്ത വസ്ത്രം കഴുകുകയും ശേഷം കുളിക്കുകയും ചെയ്യൽ പതിവാക്കി. അത് കൊണ്ട് തന്നെ ഒരു ദിവസം പതിമൂന്നു തവണ കുളിക്കേണ്ട അവസ്ഥയും വന്നിട്ടുണ്ട്. അതിൽ കൂടുതലും ഭാരതപുഴയുടെ തീരങ്ങളിലാണ്.എന്റെ വിശ്വാസത്തോടൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിച്ചാൽ മാത്രമേ എന്റെ വിശ്വാസം പൂർണ്ണമാവുകയുള്ളൂ…. ഇതോടൊപ്പം ക്രിസ്ത്യൻമത വിശ്വാസം അനുസരിച്ചു അവർ മരണത്തിന് ശേഷം ബൈബിൾ വായനയും പ്രാർത്ഥന ഗാനങ്ങൾ ആലപിക്കുകയും മരിച്ച വ്യക്തി സമൂഹത്തിൽ എങ്ങനെ ആണോ വേഷം ധരിച്ചിരുന്നത് അത് പ്രകാരം പുതിയ വസ്ത്രം ധരിപ്പിച്ചാണ് കല്ലറയിൽ വെക്കാറുള്ളത്. ഈ ചടങ്ങിനു ഞാൻ അപൂർവ്വം മാത്രമേ പങ്കെടുത്തിട്ടുള്ളൂ…. എന്നാലും അതും ഞാൻ ഈ കോവിട് കാലത്തു ആചരിച്ചിട്ടുണ്ട്…..
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ആശയം ഈ കാലത്തു വളരെ പ്രസക്തമാണ്….കോവിടുമൂലം മരണം കൂടുതൽ ആകുമ്പോൾ അവിടെ ജാതിയും മതവും നോക്കാതെ എനിക്ക് ഇനിയും ഇത്തരം സന്ദർഭങ്ങളി മുന്നിൽ നിന്ന് സേവനം ചെയ്യാൻ മനസ്സ് തരണേ എന്നു എല്ലാ വിശ്വാസികളോടും ഓർമ്മപ്പെടുത്തുക്കുകയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു….
❤സ്നേഹത്തോടെ ❤
OK. സൈതലവി
വീരമംഗലം
ഇങ്ങിനെ സൈതലവി അവസാനിപ്പിക്കുന്നു