എസ്.വൈ.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ , ചെർപ്പുളശ്ശേരി ശില്പശാല നടന്നു

  1. Home
  2. COVER STORY

എസ്.വൈ.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ , ചെർപ്പുളശ്ശേരി ശില്പശാല നടന്നു

ചെർപ്പുളശ്ശേരി: “ധാർമിക യൗവനത്തിൻ്റെ സമര സാക്ഷ്യം” എന്ന ശീർഷകത്തിൽ നടക്കുന്ന എസ്.വൈ.എസ്.മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച സോൺ ശില്പശാല ചെർപ്പുളശ്ശേരി സുന്നി സെൻ്ററിൽ നടന്നു. എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എം.വി.സിദ്ധീഖ് സഖാഫി വിഷയാവതരണം നടത്തി. സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ, സർക്കിൾ റീ ഓർഗനൈസിംഗ് ഡയറക്ടറേറ്റ് [ RD] അംഗങ്ങൾ, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, റിട്ടേണിംഗ് ഓഫീസർ[RO] മാർ പങ്കെടുത്തു.എസ്.വൈ.എസ്. ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. യൂണിറ്റ് ഘടകങ്ങളുടെ എണ്ണവും മെമ്പർഷിപ്പും വർദ്ധിപ്പിച്ചു


എസ്.വൈ.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ  , ചെർപ്പുളശ്ശേരി ശില്പശാല നടന്നു

ചെർപ്പുളശ്ശേരി: “ധാർമിക യൗവനത്തിൻ്റെ സമര സാക്ഷ്യം” എന്ന ശീർഷകത്തിൽ നടക്കുന്ന എസ്.വൈ.എസ്.മെമ്പർഷിപ്പ് ക്യാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിച്ച സോൺ ശില്പശാല ചെർപ്പുളശ്ശേരി സുന്നി സെൻ്ററിൽ നടന്നു. എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി എം.വി.സിദ്ധീഖ് സഖാഫി വിഷയാവതരണം നടത്തി. സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ, സർക്കിൾ റീ ഓർഗനൈസിംഗ് ഡയറക്ടറേറ്റ് [ RD] അംഗങ്ങൾ, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി, റിട്ടേണിംഗ് ഓഫീസർ[RO] മാർ പങ്കെടുത്തു.എസ്.വൈ.എസ്. ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ ഉത്ഘാടനം ചെയ്തു.
യൂണിറ്റ് ഘടകങ്ങളുടെ എണ്ണവും മെമ്പർഷിപ്പും വർദ്ധിപ്പിച്ചു സോണിൽ മികച്ച രീതിയിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. യൂണിറ്റ്, സർക്കിൾ ഘടകങ്ങളുടെ പുന:സംഘടനയാണ് ഇനി നടക്കാനുള്ളത്. സമയബന്ധിതമായി കൃത്യതയോടെ നടപ്പിലാക്കാനാവശ്യമായ മാർഗനിർദേശങ്ങൾ ശില്പശാലയിൽ നൽകി.എസ്.വൈ.എസ്.സോൺ പ്രസിഡണ്ട് ഉമർ സഖാഫി, മാവുണ്ടിരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും എ.കെ ഉമർ സഖാഫി നന്ദിയും പറഞ്ഞു.എസ്.വൈ.എസ്. ജില്ല കാബിനറ്റംഗം ശരീഫ് ചെർപ്പുളശ്ശേരി, വി.എ.റഷീദ് സഖാഫി, എ.കെ.മുഹമ്മദ്, മുഹമ്മദലി സഖാഫി ചളവറ, മഹ്ഷൂഖ് അഹ്സനി, അഷ്റഫ് ചെർപ്പുളശ്ശേരി, ഷമീർ പേങ്ങാട്ടിരി, റഫീഖ് സഖാഫി പാണ്ടമംഗംലം സംബന്ധിച്ചു.