കാറൽമണ്ണ നെച്ചിയിൽ വീട്ടിൽ വിരിഞ്ഞത് ശലഭ വസന്തം
വസന്തകാലമെത്തുന്നതോടെ പാടത്തും പറമ്പിലും വിരിഞ്ഞു നിൽക്കുന്ന പൂക്കളെ ചുംബിച്ച് വട്ടം വെക്കുന്ന ചിത്രശലഭങ്ങൾ ഗൃഹാതുരതയുണർത്തുന്ന കാഴ്ചയാണ്. പലനിറത്തിലുള്ള പൂക്കൾക്കിടയിൽ പാറിപ്പറക്കുന്ന വശ്യമനോഹാരിയായ ശലഭത്തിന്റെ ചിത്രം ഇന്ന് ഗ്രാമങ്ങൾക്ക് പോലും അന്യമായിരിക്കുന്നു. പ്രാണിലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ജീവികളാണ് ചിത്രശലഭങ്ങൾ. മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. മിത്തോളജിയും ചിത്ര ശലഭത്തിന് വിശുദ്ധമായ സ്ഥാനം നൽകി. പരാഗണത്തിന് സഹായിക്കുന്ന ഈ ജീവി വർഗത്തെ സംരക്ഷിക്കേണ്ടത് പ്രകൃതിയുടെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്.

വസന്തകാലമെത്തുന്നതോടെ പാടത്തും പറമ്പിലും വിരിഞ്ഞു നിൽക്കുന്ന പൂക്കളെ ചുംബിച്ച് വട്ടം വെക്കുന്ന ചിത്രശലഭങ്ങൾ ഗൃഹാതുരതയുണർത്തുന്ന കാഴ്ചയാണ്. പലനിറത്തിലുള്ള പൂക്കൾക്കിടയിൽ പാറിപ്പറക്കുന്ന വശ്യമനോഹാരിയായ ശലഭത്തിന്റെ ചിത്രം ഇന്ന് ഗ്രാമങ്ങൾക്ക് പോലും അന്യമായിരിക്കുന്നു.
പ്രാണിലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ജീവികളാണ് ചിത്രശലഭങ്ങൾ. മനുഷ്യൻ ഭൂമിയിൽ ഉണ്ടാകുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. മിത്തോളജിയും ചിത്ര ശലഭത്തിന് വിശുദ്ധമായ സ്ഥാനം നൽകി. പരാഗണത്തിന് സഹായിക്കുന്ന ഈ ജീവി വർഗത്തെ സംരക്ഷിക്കേണ്ടത് പ്രകൃതിയുടെ നിലനിൽപ്പിനു തന്നെ അനിവാര്യമാണ്.
ഈ കൂട്ടത്തിൽ പ്രധാനമായും നാല് വിഭാഗം ചിത്രശലഭങ്ങളാണുള്ളത്. നിംഫാലിടെ കുടുംബത്തിൽ പെട്ട നീലക്കടുവയാണ് ഇതിൽ പ്രധാനി. പൊതുവെ ദേശാടന സ്വഭാവക്കാരാണ് നീലക്കടുവകൾ.
മറഞ്ഞുപോകുന്ന ഓർമ്മകളുടെ കൂട്ടത്തിൽ ചിത്രശലഭങ്ങളെ പെടുത്താതിരിക്കാനുള്ള പരിശ്രമത്തിലാണ് അച്ചുമാഷ്. അനിമേഷൻ പൂമ്പാറ്റകളെ കണ്ടു ശീലിച്ച കുട്ടികൾക്ക് യഥാർത്ഥ ശലഭത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തുകയാണ് അദ്ദേഹം. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം ഉപജില്ലക്ക് കീഴിലെ മുഴുവൻ സ്കൂളുകളിലും ശലഭോദ്യാനം നിർമ്മിച്ചതിന്റെ ചാരിതാർഥ്യവും അദ്ദേഹത്തിനുണ്ട്. നാം നശിപ്പിക്കുന്ന ഒരോ പുഴുവിലും ഒരു ചിത്രശലഭം മറഞ്ഞിരിക്കുന്നുണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് അദ്ദേഹം.