കോവിഡ് – 19: മതാചാരപ്രകാരമുള്ള ചടങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ മത നേതാക്കന്മാരുടെ യോഗം ചേർന്നു.
PALAKKAD ; കോവിഡ്-19 രണ്ടാം തരംഗം നിലവിൽ വന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ മ്യൺമയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മത നേതാക്കന്മാരുടെ യോഗം ചേർന്നു. രണ്ടാം തരംഗം വളരെ അപകടകരമാണ്. രോഗാവസ്ഥ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും ജില്ലാ കലക്ടർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാനും ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതും പൊതു ആചാരങ്ങൾ, ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവ നിയന്ത്രിച്ച്

PALAKKAD ; കോവിഡ്-19 രണ്ടാം തരംഗം നിലവിൽ വന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ മ്യൺമയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയിൽ ജില്ലയിലെ മത നേതാക്കന്മാരുടെ യോഗം ചേർന്നു. രണ്ടാം തരംഗം വളരെ അപകടകരമാണ്. രോഗാവസ്ഥ കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും ജില്ലാ കലക്ടർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കാനും ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതും പൊതു ആചാരങ്ങൾ, ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവ നിയന്ത്രിച്ച് ജനങ്ങൾ ഒന്നിച്ചു കൂടുന്ന അവസരങ്ങൾ കുറയ്ക്കുകയാണ് വേണ്ടതെന്നും ജില്ലാ കലക്ടർ യോഗത്തിൽ പറഞ്ഞു.