ക്ഷേത്ര കമ്മിറ്റിയുടെ കാർഷികവൃത്തി മാതൃകാപരം.നജീബ് കാന്തപുരം .

  1. Home
  2. COVER STORY

ക്ഷേത്ര കമ്മിറ്റിയുടെ കാർഷികവൃത്തി മാതൃകാപരം.നജീബ് കാന്തപുരം .

ആനമങ്ങാട് ഭഗവതി ക്ഷേത്രത്തിന്റ വകയായുള്ള വയലിൽ ഒന്നാംവിള നെൽകൃഷിയിറക്കി… ആചാര അനുഷ്ഠാനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും പേരുകേട്ട ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രം കാർഷിക സംസ്കാരം നിലനിർത്തുന്നതിലും മാതൃകയാണ്.ക്ഷേത്രം വകയായുള്ള പാടത്ത് എല്ലാ വർഷവും രണ്ടു വിള നെൽ കൃഷി ചെയ്തു വരുന്നുണ്ട്. ഈ വർഷം നെൽകൃഷി അഞ്ച് ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.ഞാറു നടീൽ യജ്ഞം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.ഉത്സവങ്ങളും ആചാരങ്ങളും കാർഷിക സംസ്കാരത്തോട് ബന്ധപ്പെട്ട് കിടക്കുന്നുവെന്നും നെൽകൃഷിക്ക് മുൻകൈയെടുത്ത ക്ഷേത്ര കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും


ക്ഷേത്ര കമ്മിറ്റിയുടെ കാർഷികവൃത്തി മാതൃകാപരം.നജീബ് കാന്തപുരം .

ആനമങ്ങാട് ഭഗവതി ക്ഷേത്രത്തിന്റ വകയായുള്ള വയലിൽ ഒന്നാംവിള നെൽകൃഷിയിറക്കി…
ആചാര അനുഷ്ഠാനങ്ങൾക്കും ഉത്സവ ചടങ്ങുകൾക്കും പേരുകേട്ട ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രം കാർഷിക സംസ്കാരം നിലനിർത്തുന്നതിലും മാതൃകയാണ്.ക്ഷേത്രം വകയായുള്ള പാടത്ത് എല്ലാ വർഷവും രണ്ടു വിള നെൽ കൃഷി ചെയ്തു വരുന്നുണ്ട്.
ഈ വർഷം നെൽകൃഷി അഞ്ച് ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു.ഞാറു നടീൽ യജ്ഞം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.ഉത്സവങ്ങളും ആചാരങ്ങളും കാർഷിക സംസ്കാരത്തോട് ബന്ധപ്പെട്ട് കിടക്കുന്നുവെന്നും നെൽകൃഷിക്ക് മുൻകൈയെടുത്ത ക്ഷേത്ര കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിടി നൗഷാദലി,സ്ഥിരം സമിതി അധ്യക്ഷൻ എംപി മജീദ്, കൃഷി ഓഫീസർ കെ റജീന, കുന്നിമേൽ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് നാരായണൻ അവണൂർ, സെക്രട്ടറിഎൻ, പി,മുരളി,പിപി ചന്ദ്രശേഖരൻ,ടിപി മോഹൻദാസ്,
കെ മുരളീധരൻ,
എൻവി കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു. കർഷകൻ മണലായ പ്രകാശന്റ മേൽ നോട്ടത്തിലാണ് ക്ഷേത്ര വയലിൽ കൃഷി ചെയ്തു വരുന്നത്.പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഉമ നെൽ വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്