ഗിരിജ ടീച്ചർ ആനമങ്ങാട് ഡിവിഷനിൽ മത്സരിക്കും

  1. Home
  2. COVER STORY

ഗിരിജ ടീച്ചർ ആനമങ്ങാട് ഡിവിഷനിൽ മത്സരിക്കും

പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് ആനമങ്ങാട് ഡിവിഷനിൽ നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി സോപാന സംഗീത ഗായികയും പരിസ്ഥിതി പ്രവർത്തകയുമായ ഗിരിജ ടീച്ചർ മത്സരിക്കുന്നു .കഴിഞ്ഞ 36 വർഷമായി ആനമങ്ങാട് എൽപി സ്കൂൾ അധ്യാപികയായ ശേഷം വിരമിച്ച ഗിരിജ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരികയാണ് .വീട്ടിൽ എത്തുന്ന അതിഥികൾക്കു വൃക്ഷതൈകൾ സമ്മാനമായി കൊടുത്തും പൊതു ഇടങ്ങളിലെല്ലാം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചും ടീച്ചർ സാമൂഹ്യ വനവൽ ക്കരണത്തിൽ ഏർപ്പെട്ടു. അധികം പേർ കടന്നു വരാത്ത സോപാനസംഗീത രംഗത്ത് സ്തീ


ഗിരിജ ടീച്ചർ ആനമങ്ങാട് ഡിവിഷനിൽ മത്സരിക്കും

പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് ആനമങ്ങാട് ഡിവിഷനിൽ നിന്നും ഇടതുപക്ഷ സ്ഥാനാർത്ഥിയായി സോപാന സംഗീത ഗായികയും പരിസ്ഥിതി പ്രവർത്തകയുമായ ഗിരിജ ടീച്ചർ മത്സരിക്കുന്നു .കഴിഞ്ഞ 36 വർഷമായി ആനമങ്ങാട് എൽപി സ്കൂൾ അധ്യാപികയായ ശേഷം വിരമിച്ച ഗിരിജ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരികയാണ് .വീട്ടിൽ എത്തുന്ന അതിഥികൾക്കു വൃക്ഷതൈകൾ സമ്മാനമായി കൊടുത്തും പൊതു ഇടങ്ങളിലെല്ലാം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചും ടീച്ചർ സാമൂഹ്യ വനവൽ ക്കരണത്തിൽ ഏർപ്പെട്ടു. അധികം പേർ കടന്നു വരാത്ത സോപാനസംഗീത രംഗത്ത് സ്തീ സാന്നിധ്യം ഉറപ്പുവരുത്തിയ ടീച്ചർ ഗുരുവായൂർ ജനാർദ്ദൻ നെടുങ്ങാടിയിൽ നിന്നും ഇടക്കയും അഷ്ടപദിയും പഠിച്ചെടുത്തു. ഭർത്താവ് ബാലകൃഷ്ണൻ കവിയും, ഗാന രചയിതാവും പരിസ്ഥിതി പ്രവർത്തകനുമാണ് .ജനസേവനമാണ് തൻ്റെ ശിഷ്ട ജീവിതമെന്ന തിരിച്ചറിവാണ് രാഷട്രീയ രംഗത്തെ തൻ്റെ പ്രവേശനമെന്ന് ഗിരിജ പറയുന്നു.