ചെർപ്പുളശ്ശേരിയുടെ മുഖച്ഛായ മാറ്റാൻ പി കെ ശശി എംഎൽഎയുടെ സ്വപ്ന പദ്ധതി

  1. Home
  2. COVER STORY

ചെർപ്പുളശ്ശേരിയുടെ മുഖച്ഛായ മാറ്റാൻ പി കെ ശശി എംഎൽഎയുടെ സ്വപ്ന പദ്ധതി

പി കെ ശശി എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ചെർപ്പുളശ്ശേരി നഗരവികസനത്തിന് ഡി പി ആർ തയ്യാറാക്കാനുള്ള ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. 15.86 കോടി രൂപയുടെ ഭരണാനുമതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതായി പി കെ ശശി എംഎൽഎ അനുഗ്രഹ വിഷനോട് പറഞ്ഞു. 30 കോടി രൂപ ചിലവിൽ കച്ചേരിക്കുന്ന് മുതൽ നെല്ലായ സിറ്റി വരെ റോഡ് നവീകരണം, കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കാതെ ചെർപ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ എത്താനുള്ള മേൽപ്പാലം, കൈവരികൾ, ആധുനിക വൈദ്യുത ദീപാലങ്കാരം തുടങ്ങിയ നഗര


ചെർപ്പുളശ്ശേരിയുടെ മുഖച്ഛായ മാറ്റാൻ പി കെ ശശി എംഎൽഎയുടെ സ്വപ്ന പദ്ധതി

പി കെ ശശി എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ചെർപ്പുളശ്ശേരി നഗരവികസനത്തിന് ഡി പി ആർ തയ്യാറാക്കാനുള്ള ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചു. 15.86 കോടി രൂപയുടെ ഭരണാനുമതിക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചതായി പി കെ ശശി എംഎൽഎ അനുഗ്രഹ വിഷനോട് പറഞ്ഞു. 30 കോടി രൂപ ചിലവിൽ കച്ചേരിക്കുന്ന് മുതൽ നെല്ലായ സിറ്റി വരെ റോഡ് നവീകരണം, കുട്ടികൾക്ക് റോഡ് മുറിച്ച് കടക്കാതെ ചെർപ്പുളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ എത്താനുള്ള മേൽപ്പാലം, കൈവരികൾ, ആധുനിക വൈദ്യുത ദീപാലങ്കാരം തുടങ്ങിയ നഗര വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാരംഭ നടപടികൾ ആരംഭിച്ച ഈ പദ്ധതി പൂർത്തിയാകുന്നതോടെ ചെർപ്പുളശ്ശേരി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. നടപ്പാലത്തിന്റെ പോയന്റ് പരിശോധന ഹൈസ്കൂൾ റോഡിൽ ആരംഭിച്ചു. പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയ ചെർപ്പുളശ്ശേരി സർക്കാർ കോളേജും ആരംഭിക്കുന്നതോടെ ചെർപ്പുളശ്ശേരിയുടെ പുരോഗതിയുടെ ഏറ്റവും നല്ല പടവുകൾ കയറാനാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.